Headlines

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻറിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് വർഷമായി പ്രിൻറിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.

Read More

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്യാം, അറസ്റ്റ് തടയാതെ കോടതി

23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞില്ല. പൊലീസ് റിപ്പോർട്ട് ഹാജരാക്കണം. എട്ടാം തീയതി പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി അറിയിച്ചു. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയത്. ആദ്യ ബലാത്സംഗ…

Read More

‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമെന്ന് ഷാഫി പറമ്പിൽ എം പി. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയും. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണ്ണക്കൊള്ള. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും. സർക്കാർ സ്പോൺസേഡ് കൊള്ളയായിരുന്നു ശബരിമലയിൽ നടന്നത്. സിപിഐഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും ഷാഫി ആവർത്തിച്ചു….

Read More

ദേശീയ പാത നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയം; ഒ.ജെ.ജനീഷ്

കൊല്ലത്തെ ദേശീയപാത അപകടത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. ദേശീയപാത നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി. എൻ.എച്ച്.എ.ഐ വെള്ളാനയായി. നിർമ്മാണം വിലയിരുത്തുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടു. ദേശീയപാത നിർമ്മാണം നിരന്തരമായി വിലയിരുത്തുന്നു എന്നാണ് മന്ത്രി റിയാസ് പറഞ്ഞത്. തകർന്ന് വീഴുന്ന സ്ഥലങ്ങളിലും പോയി റിയാസ് റീൽസ് എടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന് പറയാനുള്ളത്. അനുബന്ധ പഠനങ്ങളോ, ടെസ്റ്റുകളോ നടത്താതെയാണ് നിർമാണങ്ങൾ എല്ലാം നടത്തിയതെന്ന് അടിക്കടിയുള്ള അപകടങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഓ ജെ ജനീഷ് പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടി’: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് സർക്കാരിന് ഏറ്റ തിരിച്ചടിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കീഴ്കോടതിയുടെ വിധിപോലും പരിശോധിക്കാതെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്കും പൊലീസുകാർക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോടതി നടപടിയിൽ നീതീകരണം കാണുന്നില്ല. കൈ എത്തും ദൂരത്ത് രാഹുൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്യാൻ സർക്കാരിന് താൽപ്പര്യമില്ല. തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോകാനാണ് സിപിഐഎം ശ്രമിച്ചതെന്ന് അദേഹം വിമർ‌ശിച്ചു. ലൈംഗിക പീഡന…

Read More

ഇൻഡിഗോ പ്രതിസന്ധി; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല

തൃശൂരിലെ ഇന്നത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്‌ബു എത്തില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. ഖുശ്‌ബു പങ്കെടുത്തുകൊണ്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂരിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും, വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ അനിശ്ചിതത്വത്തിലാണ്. ഖുശ്‌ബു എത്താത്ത സാഹചര്യത്തിൽ റോഡ് ഷോയും മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. ഖുശ്ബുവിനു പുറമെ മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി…

Read More

‘കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി, കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷാകവചം ഒരുക്കുന്നു’; മുഖ്യമന്ത്രി

പത്ത് ദിവസമായി ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ, ഒരാളെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തിലില്ല. രാഹുൽ ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും സ്വാഭാവിക നടപടിയാണ്. രാഹുലിന് ഒളിവിൽ സംരക്ഷണമൊരുക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് മാത്രമല്ല, രാഹുലിലെ രക്ഷപെടാൻ സഹായിച്ചതിൽ സംസ്ഥാനത്തെ കോൺഗ്രസുകാർക്കും പങ്കുണ്ട്. ഇനി മുകളിലെ കോൺഗ്രസിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അറിയണം. കോൺഗ്രസിന്റെ…

Read More

മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ? K. സുധാകരൻ, വി ഡി സതീശൻ ഒക്കെ മാന്യത കാണിച്ചു; എന്നാൽ കുറേ മതേ’ തറകൾ’ വിവാദമാക്കി: സുരേഷ് ഗോപി

തദേശ തിരഞ്ഞെടുപ്പിൽ ശബരിമലയും പാലക്കാടും താൻ പ്രചരണ വിഷയം ആക്കില്ല എന്ന് മനപ്പൂർവം പറഞ്ഞതാണ്. തദേശ തിരഞ്ഞെടുപ്പ് ആണ് അടിസ്ഥാനം. ശബരിമലയുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നത് ആണ് പ്രധാനമെന്നും സുരേഷ് ഗോപി പറഞ്ഞു. മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെ ?. K. സുധാകരൻ , VD സതീശൻ , കെ മുരളീധരൻ ഒക്കെ മാന്യത കാണിച്ചു. എന്നാൽ കുറേ മതേ ‘ തറകൾ’ അത് വിവാദമാക്കി. അവർ ഇന്ന് പൊഴിഞ്ഞു കൊണ്ടിരിക്കുന്നുവെന്നും…

Read More

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; ‘ഇപ്പോൾ പാർട്ടിയ്ക്ക് പുറത്ത്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺ​ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന‍ാണ് കെ.പി.സി.സി തീരുമാനം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ്…

Read More

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി; സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് KPCC നിർദ്ദേശം

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ട. അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം. സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്നും കെപിസിസി നിർദ്ദേശം നൽകി. ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ…

Read More