Headlines

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി

ദില്ലി : രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്. നിയമനത്തിന്…

Read More

പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരുക്ക്

പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. നന്ദപാലന്‍ എന്നയാളുടെ വീട്ടില്‍ ഒരു സംഘം എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിസിസി നേതൃത്വം ഉടന്‍ പൊലീസില്‍ പരാതി നല്‍കും. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആക്രമണവും ചര്‍ച്ചാ വിഷയമാകുകയാണ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്…

Read More

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?

ദില്ലി :ഇൻഡിഗോ വിമാന സർവ്വീസ് തടസ്സങ്ങളുടെ ഒമ്പതാം ദിവസം. ഏകദേശം 220 വിമാനങ്ങൾ റദ്ദാക്കി. ഡൽഹിയെയും ബെംഗളൂരുവിനെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ദില്ലിയിൽ നിന്നുള്ള 137 വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം. കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. ഇൻഡി​ഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും, മറ്റു വിമാനക്കമ്പനികൾ നാൽപ്പതിനായിരം രൂപ വരെ…

Read More

കേരളത്തിലെ ദേശീയപാത നിർമാണം: 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി

കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു. ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 7-10 ദിവസത്തിനുള്ളിൽ ഏജൻസികൾ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ…

Read More

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം,…

Read More

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂർ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിൽ എത്തുന്നത്.ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. പോളോ പ്രദർശന മത്സരം കാണാനായി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്‌ജീബുങ്ങ് സന്ദർശിക്കും. അതേ ദിവസം വൈകുന്നേരം, ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഒരു പൗര സ്വീകരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഡിസംബർ 12 ന്…

Read More

നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ചയായി. ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും അറിയിച്ചു. ഇരു രാജ്യങ്ങൾക്കിടയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് ആവർത്തിച്ചു. പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ അക്രമാസക്തമായ തീവ്രവാദവും അസ്ഥിരതയും സംബന്ധിച്ച ആഗോള ആശങ്കകൾ ഉയർന്ന…

Read More

അമിത്ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി

ലോക്സഭയിൽ അമിത്ഷാ രാഹുൽ പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയുമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന്…

Read More

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിന് എതിരേയാണ് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് പൊലീസ് ആണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് വീഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി സെയ്താലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം…

Read More