Headlines

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് രാഷ്ട്രപതി എത്തിയത്. പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ മണിമണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മുർമു ഇതാദ്യമായാണ്…

Read More

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം. ഡിസംബർ 3, 4, 5 തീയതികളിൽ ഉപഭോക്താക്കളിൽ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയെന്നും കമ്പനി പറഞ്ഞു. ഇതിനിടെ പ്രതിസന്ധിയിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയിൽ…

Read More

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍, അതിജീവിതയെ സംശയനിഴലില്‍ നിര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം പരസ്യമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്നും മുന്‍വിധിയോടെ കാണരുതെന്നുമാണ് വി ഡി സതീശന്റെ തിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന് സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്. ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍…

Read More

‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടങ്ങളെ പറ്റി അദ്ദേഹത്തിന് പറയാനൊന്നുമില്ല. സർക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ലൈംഗിക ആരോപണങ്ങളുമായി വരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ UDF മാതൃകാപരമായ നടപടിയെടുത്തു. ചോമ്പാല എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിൻ്റെത് നിരുത്തരവാദപരമായ പ്രസ്താവനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന…

Read More

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ കോടതി വെറുതെവിട്ട പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സത്യന്‍…

Read More

ശബരിമല സ്വർണ്ണകൊള്ള, അയ്യപ്പനെ തൊട്ടവർ അനുഭവിക്കും; ഞാനൊരു ദൈവവിശ്വാസിയാണ്’; ഉണ്ണിരാജ

ശബരിമല സ്വർണ്ണകൊള്ളയിൽ അയ്യപ്പനെ തൊട്ടവർ അനുഭവിക്കുമെന്ന് സിനിമ താരം ഉണ്ണിരാജ. താനൊരു ദൈവവിശ്വാസിയാണ്. തിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാവുമെന്നും സിനിമാതാരം ഉണ്ണിരാജ ചെറുവത്തൂർ വ്യക്തമാക്കി. വോട്ട് ചെയ്‌ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം. ആദ്യമായിട്ടാണ് എന്റെ വാർഡിൽ ഒരു ബിജെപി സ്‌ഥാനാർഥി മത്സരിക്കുന്നത്. എല്ലാവർക്കും പിന്തുണ നൽകും. ഇലക്ഷന് ലോകത്ത് എവിടെ ആയാലും ഓടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്യും, അത് നമ്മുടെ അവകാശമാണ്. വോട്ട് കൊടുത്തത് വികസനത്തിന് വേണ്ടിയാണ്. നിലവിൽ…

Read More

‘തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നു, മത്സരിക്കാതെ കിട്ടുന്ന പോസ്റ്റ് ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്’; ജോയ് മാത്യു

തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജോയ് മാത്യു. അതിന് ഞാൻ പിടി കൊടുത്തില്ല. അതിന് താൻ ആയിട്ടില്ല എന്നാണ് കരുതുന്നത്. ഒരു റിട്ടയർമെന്റ് ലൈഫിൽ ചെയ്യാൻ പറ്റുന്ന പണി ആണ് രാഷ്ട്രീയം. എനിക്ക് ഇപ്പോൾ വേറെ പണിയുണ്ട്. മത്സരിക്കാതെ കിട്ടുന്ന വല്ല പോസ്റ്റും ഉണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. വോട്ടില്ലാത്തവരെയാണ് കോൺഗ്രസ്സ് മേയർ ആക്കാൻ നോക്കിയത്. വിഎം വിനു അതിൽ പെട്ടുപോയി എന്നും ജോയ് മാത്യു വ്യക്തമാക്കി. അതിജീവിതയ്‌ക്കെതിരെ അടൂർ പ്രകാശ് അറിയാതെ പറഞ്ഞ്…

Read More

പൊന്നിന് നേരിയ വിലയിടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി…

Read More