വയനാട്ടില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകര്‍ത്തു

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന വാഹനം കൊമ്പില്‍ കോര്‍ത്തു. തലനാരിഴക്കാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ കഴിഞ്ഞ രാത്രി സഞ്ചരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ…

Read More

സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ നാളെ തുറക്കും

നാളെ മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്. വാക്‌സിനേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസിൽ വരുന്നതിന് വിരോധമില്ലെന്ന് കാണിക്കുന്ന രക്ഷിതാക്കളുടെ സമ്മതപത്രവും, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. രാവിലെ 8 മുതൽ ഉച്ചക്ക് 1.20 വരെയാണ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ…

Read More

മലയാള കഥാപ്രസംഗരംഗത്തെ കുലപതി ജി.മുകുന്ദൻ പിള്ള അന്തരിച്ചു

മലയാള കഥാപ്രസംഗരംഗത്തെ കുലപതിയുമായ ജി.മുകുന്ദൻ പിള്ള (കൊല്ലം ബാബു – 80 വയസ്) വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ, കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പിൽ (ശിവം ), ഉച്ചക്ക് 12 മണിക്ക് ശേഷം നടക്കും ഗവണ്‍മെന്റ് പ്രസിലെ സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുകുന്ദന്‍പിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ കലയിലേക്കിറങ്ങിയത്. 32 വര്‍ഷം. പതിനയ്യായിരത്തോളം വേദികള്‍. സാംബശിവനെപ്പോലെ ബാബുവിനും തിരക്കോട് തിരക്കായിരുന്നു. ചേരിയുടെ നീലസാരി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം. വിശ്വസാഹിത്യകാരന്‍മാരുടെതടക്കം 35 സാഹിത്യകൃതികള്‍ അവതരിപ്പിച്ചു.ചാള്‍സ്…

Read More

ആദ്യമായി മലയാളത്തിലും ചോദ്യങ്ങൾ; നീറ്റ് പരീക്ഷ ഇന്ന് നടക്കും

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. 11 മണി മുതൽ പ്രവേശനം അനുവദിക്കും. രാജ്യത്തെയും ഗൾഫിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്. ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങൾ…

Read More

സംസ്ഥാനത്തിന് ആശ്വാസം: കോവിഡ് വ്യാപനം കുറയുന്നു, ഇന്ന് ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ആശ്വാസമേകി കോവിഡ് വ്യാപനം കുറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും നിർദേശമുണ്ട്. പ്രതിദിന കോവിഡ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്. ഈ മാസം 3 മുതല്‍ 9 വരെ ശരാശരി 2,42,278 കേസുകള്‍. ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍…

Read More

നിപ; മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല

നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്….

Read More

വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81

  വയനാട് ജില്ലയില്‍ ഇന്ന് (11.09.21) 849 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കാസര്‍ക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

    കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു(  22 ) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് . കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്ക് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

Read More

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍; ഒടുവിൽ ചികിത്സ ലഭിക്കാതെ മരണം , സംഭവം മഹാരാഷ്ട്രയിലെ നന്ദുര്‍ബാർ ജില്ലയിൽ.

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ കൃത്യസമയത്ത് ചികില്‍സ ലഭിക്കാതെ ഭാര്യ അവസാനം ഭര്‍ത്താവിന്റെ തോളില്‍ കിടന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ ചന്ദ്‌സെയ്‌ലി ഗ്രാമത്തിലെ താമസക്കാരിയായ ഷില്‍ദിബായ് പദ്‌വി അസുഖബാധിതയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയെ തന്റെ തോളില്‍ ചുമന്ന്…

Read More

കര്‍ണാടക-967, തമിഴ്‌നാട്-1631; അയല്‍ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കുറയുന്നു

അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കേരളത്തെ അപേക്ഷിച്ച കുറവാണെന്ന് കണക്കുകള്‍. കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച 967 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 1631 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേരളത്തില്‍ ഇന്നലെ 25,010 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ മരണം 22,303 ആയി. കര്‍ണാടക ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് കര്‍ണാടകയിലെ ആകെ…

Read More