ഇന്ന് 121 പേർക്ക് കൂടി കൊവിഡ്, 79 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും വന്നവരാണ്. 26 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരും സമ്പർക്കത്തിലൂടെ 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും 9 സിഐഎസ്എഫുകാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 24ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന…