Headlines

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർ‌പ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ…

Read More

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

തിരുവനന്തപുരത്ത് പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു. തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപഠന…

Read More

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവച്ചു

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ. എന്നാൽ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി…

Read More

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി ഓർത്തെടുത്തു പറഞ്ഞാണ് അജി റെക്കോർഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനിൽ ഉണ്ടായിരുന്ന 48 നമ്പറുകൾ ആണ് അജി ഓർത്തു പറഞ്ഞത്. ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നിൽ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ…

Read More

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞ് 90,680 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്നലെ 11,455 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു….

Read More

ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു; തൃശൂരിൽ യുവതി പിടിയിൽ

തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലായി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു. പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് കണ്ടിരുന്നു. തുടർന്ന് നടക്കുന്നതിനിടയിലാണ് അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചത്. മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത് പാലൊഴിച്ചാണ്…

Read More

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയും സഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിലാലിനെ അന്നുതന്നെ വിട്ടയച്ചെങ്കിലും മകനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു.​കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതിൽ ബിലാൽ അഹമ്മദ് വാനി കടുത്ത നിരാശയിലായിരുന്നു ഭീകര ശൃംഖലക്ക് സാങ്കേതിക പിന്തുണ നൽകിയെന്നും ഡ്രോണുകളിൽ മാറ്റം വരുത്തിയെന്നും…

Read More

‘ചാവേറാക്രമണം രക്തസാക്ഷിത്വം’; ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ച് ഉമർ നബി

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ ന്യായീകരിച്ചുള്ള ചാവേർ ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുമ്പുള്ള വിഡിയോ ആണ് പുറത്തുവന്നത്. ചാവേറാക്രമണം രക്തസാക്ഷിത്വമെന്ന് വിഡിയോയിൽ ഉമർ നബി പറയുന്നു. അതിനിടെ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദ് വെള്ളക്കോളർ സംഘം ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് എൻഐഎ. സ്ഫോടക വസ്തുവിന് ഉപയോഗിച്ച കോഡ് ബിരിയാണി എന്നാണ്. ആക്രമണപദ്ധതിക്ക് നൽകിയ കോഡ് വിരുന്ന് എന്നർഥം വരുന്ന ദാവത്ത് എന്ന വാക്കാണ്. എൻഐയുയുടെ റിമാന്റ് റിപ്പോർട്ടിൽ ആണ് ഇക്കാര്യമുള്ളത്. അതേസമയം…

Read More

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി…

Read More

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ…

Read More