
ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു
വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. മകൻ സുരക്ഷിതാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ ട്വന്റിഫോറിനോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത…