അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; വെട്ടിലായി ആര്‍എസ്എസ് നേതൃത്വം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ വെട്ടിലായി ആര്‍എസ്എസ് നേതൃത്വം. സംഭവത്തില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംഭാവനയിലുണ്ടായ ക്രമക്കേട് സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ ക്രമക്കേട് ഉണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. ക്ഷേത്ര ട്രസ്റ്റിലെ പ്രമുഖരെല്ലാം ആര്‍എസ്എസുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്നവരടക്കം ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. ഇതില്‍ പലരും സംശയത്തിന്റെ നിഴലിലായതാണ് ആര്‍എസ്എസിനെ വെട്ടിലാക്കിയിരിക്കുന്നത്.ഭക്തര്‍ സമര്‍പ്പിച്ച ആഭരണങ്ങള്‍ മാറ്റി വ്യാജ ആഭരണങ്ങള്‍ വച്ചതും…
