Headlines

ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെ വസതി ഒഴിവാക്കുന്നു; അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തെ തലസ്ഥാന വാസം

തിരുവനന്തപുരം: 50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. മകന്‍ ചാണ്ടി ഉമ്മനെ മണ്ഡലത്തില്‍ സജീവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം വിട്ടെത്തുന്നതെന്നാണ് സൂചന. സാധാരണ ഞായറഴ്ചകളില്‍ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്. 50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല. പുതുപ്പള്ളിയിലെത്തുമ്പോള്‍ തറവാട്ടിലായിരുന്നു താമസം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ…

Read More

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാനാരംഭിച്ച് സൗദി

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകള്‍ പുതുക്കാന്‍ തീരുമാനിച്ച് വിദേശകാര്യ മന്ത്രാലയം. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസകളാണ് പുതുക്കി നല്‍കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റിങ് വിസകള്‍ ഒരു ഫീസും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലത്തിന്റെയും സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ്…

Read More

നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യാപാരമേഖല തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വ്യാപാര മേഖലയിൽ തുടർന്നുവരുന്ന നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിച്ച് സുഗമമായി വ്യാപാരം നടത്താൻ സർക്കാർ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ യോഗം ഓൺലൈനിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെയ് 8 മുതൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഏകദേശം ഒരു മാസം ആകുന്നു. 2 വെള്ളപ്പൊക്കം ,2 ലോക്ക് ഡൗൺ വ്യാപാരമേഖല നശിച്ചു.സർക്കാരിനു ലഭിക്കേണ്ട GST ഗണ്യമായി കുറഞ്ഞു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു നിരവധി വ്യാപാര…

Read More

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . ഇവര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ കോവിഡ് നെഗറ്റീവ് ആയി. അതോടൊപ്പമാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് . നേരത്തെ പ്രമേഹത്തിനു ചികിത്സയിലായിരുന്നു.

Read More

രാഹുൽ താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റിൽ ചെയ്തതാണ്; വിശദീകരണവുമായി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുൽ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നൽകിയില്ലെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി ദി ക്വയ്‌ലോൺ ബീച്ച് ഹോട്ടൽ രംഗത്ത്. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ സെറ്റിൽ ചെയ്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് ക്വയ്‌ലോൺ ബീച്ച് ഹോട്ടലിന് യാതൊരു തർക്കങ്ങളും ഉണ്ടായിട്ടില്ലെന്നുമത്സ്യത്തൊഴിലാള ഫെബ്രുവരിയിൽ കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി ഹോട്ടലിൽ താമസിച്ച വകയിൽ ആറ് ലക്ഷത്തോളം രൂപ നൽകാനുണ്ടായിരുന്നുവെന്നാണ് പ്രചാരണമുണ്ടായത്. കോൺഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക് മുസ്തഫയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.

Read More

ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ പാഞ്ഞെത്തിയത് 15 സംസ്ഥാനങ്ങളില്‍; കോവിഡ് പ്രതിരോധത്തിന് റെയില്‍വേയുടെ പിന്തുണ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് തടസമില്ലാതെ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇതുവരെ 15 സംസ്ഥാനങ്ങളിലേക്ക് 1,162 ടാങ്കറുകളിലായി 19,408 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്തത്. കേരളത്തിലെ എറണാകുളം (380 മെട്രിക് ടണ്‍) ഉള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 39 നഗരങ്ങളിലെയും പട്ടണങ്ങളിലെയും 41 സ്‌റ്റേഷനുകളില്‍ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്തു. 289 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ്…

Read More

മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം പതിനായിരം രൂപ ദൂരിതാശ്വാസ നിധിയിലേക്ക്

  മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും പതിനായിരം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുക.

Read More

പതിനഞ്ചാം കേരളാ നിയമസഭയുടെ നാഥനായി എംബി രാജേഷിനെ തെരഞ്ഞെടുത്തു

  പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു കേരളത്തിന്റെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. തൃത്താലയിൽ നിന്നുള്ള അംഗമാണ് അദ്ദേഹം. ഇന്ന് രാവിലെ 9 മണിയോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പത്ത് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി പ്രോടേം സ്പീക്കറായ പിടിഎ റഹീം ഫലം പ്രഖ്യാപിക്കുകയായിരുന്നു.

Read More

കൊവാക്‌സിന്റെ കുട്ടികളിലുള്ള ക്ലിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കും

ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിന്റെ കുട്ടികളിലുള്ള പരീക്ഷണം ജൂണിൽ ആരംഭിക്കും. രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിലാണ് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുക. കുട്ടികൾക്കിടയിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിന് ഈ മാസമാദ്യം ഭാരത് ബയോടെക്കിന് അനുവാദം ലഭിച്ചിരുന്നു ജൂണിൽ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ മധ്യത്തോടെ പൂർത്തിയാകും. ഡൽഹി എയിംസ്, പട്‌ന എയിംസ്, മെഡിട്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നാഗ്പൂർ അടക്കം വിവിധ ഇടങ്ങളിലെ 525 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ഡോസ്…

Read More

നിയമസഭാ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ; സംസ്ഥാന ബജറ്റ് ജൂൺ 4ന്

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും. മെയ് 28ന് രാവിലെ ഗവർണർ നയപ്രഖ്യാപനം നടത്തും. പിന്നീട് നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ച നടക്കും. ധനമന്ത്രിയായ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റാണിത്. കൊവിഡിനെ തുടർന്ന് തകർന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More