കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രത്തിന് വിട; കെ ആർ ഗൗരിയമ്മ അന്തരിച്ചു
കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കടുത്ത അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കിറങ്ങിയ ഗൗരിയമ്മ പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായിരുന്നു. കർഷക പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലൂടെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക് അവർ ഉയർന്നുവന്നത് തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ…
