Headlines

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 15ാം തീയതി വരെ മഴ ശക്തമായി തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ…

Read More

എംഎൽഎമാർക്ക് നന്ദി; കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് എംഡി

  കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. വ്യവസായികൾക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി തുറന്ന് തന്നത് എറണാകുളത്തെ എംഎൽഎമാരാണെന്നും സാബു വിമർശിച്ചു. തെലങ്കാനയിൽ നിന്ന് മടങ്ങി വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു സാബു രാജകീയ സ്വീകരണമാണ് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള ഉറപ്പ് നൽകി. ബാക്കി കാര്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കും. കൂടുതൽ നിക്ഷേപം വേണമോയെന്നതിൽ പിന്നീട് തീരുമാനിക്കും രണ്ട് പാർക്കുകൾ തെലങ്കാനയിൽ കണ്ടു. രണ്ട്…

Read More

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

  കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ അൻവേദ് ആണ് മരിച്ചത് ഇന്നലെ രാത്രി എട്ടരയോടെയാണ് കുട്ടി മരിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം വരികയും വൈകാതെ മരിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

Read More

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സുഖവിവരം അന്വേഷിച്ച് ആരോഗ്യവകുപ്പ്: ഫോണ്‍ വിളിച്ചത് മൂന്നുതവണ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സുഖവിവരം അന്വേഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ വിവരവും ആരോഗ്യവകുപ്പിന്‍റെ കൈവശമില്ലായിരുന്നുവെന്ന് വ്യക്തമായി. രോഗി മരിച്ച ശേഷവും ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും മൂന്ന് തവണ ഫോണ്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. പോത്തന്‍കോട് സ്വദേശി അനില്‍കുമാറിന്‍റെ ബന്ധു‍ക്കളെയാണ് ആരോഗ്യവകുപ്പിൽ നിന്ന് വിളിച്ചത്. മരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അനില്‍കുമാറിനെ കോവിഡ് മൂലം മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും സ്ഥിരീകരിച്ചു. പോത്തന്‍കോട്…

Read More

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാള്‍ ജൂലൈ 21ന്

  കോഴിക്കോട്: ഇന്നലെ (10-7-2021ശനി) ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ഇന്നു ദുൽഖഅദ് 30 പൂർത്തിയാക്കി (12-7-2021) തിങ്കൾ ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ (21-7-2021 ബുധൻ) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ…

Read More

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയെന്ന് കേന്ദ്രം; മാർഗനിർദേശം പുറത്തിറക്കി

പരിസ്ഥിതി ലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. അനുമതി നൽകാൻ കഴിയാത്ത പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ പൊളിച്ചുനീക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇവ പൂർവസ്ഥിതിയിലാക്കി വൻ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് നിയമലംഘനം നടന്ന പദ്ധതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനമാകും പിഴ ഈടാക്കുക. പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിൽ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാൽശതമാനവും പിഴയായി ഈടാക്കും പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര സംസ്ഥാന…

Read More

വണ്ടിപ്പെരിയാർ കൊലപാതകം: തെളിവെടുപ്പിന് എത്തിച്ച പ്രതിയെ കൈകാര്യം ചെയ്തു നാട്ടുകാർ

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ കൈകാര്യം ചെയ്ത് നാട്ടുകാർ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങളുണ്ടായത്. പ്രതിയെ ചീത്ത വിളിച്ച് നാട്ടുകാർ പാഞ്ഞടുക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടത്തിലൊരാൾ അർജുന്റെ കരണത്തടിക്കുകയും ചെയ്തു. പോലീസ് വളരെ പാടുപെട്ടാണ് ഇയാളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ തവണ തെളിവെടുപ്പിന് എത്തിച്ചപ്പോഴും നാട്ടുകാർ അക്രമാസക്തരായിരുന്നു. ഇതിനാൽ കനത്ത ബന്തവസ്സിലാണ് പ്രതിയെ ഇന്ന് എത്തിച്ചത്. എന്നാൽ പോലീസ് വലയം ഭേദിച്ചും പ്രതിയെ…

Read More

അർജന്റീന വിജയിച്ചതിന്റെ ആഘോഷം അതിരുവിട്ടു; മലപ്പുറത്ത് പടക്കം പൊട്ടി രണ്ട് പേർക്ക് പരുക്ക്

  കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരുക്ക്. മലപ്പുറം താനാളൂർ സ്വദേശികളായ ഇജാസ്, സിറാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ നടന്ന കലാശപ്പോരിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്.

Read More

18 വയസ്സിനു മുകളിലുള്ള 43 ശതമാനം പേർക്ക് വാക്സിൻ നൽകി: മുഖ്യമന്ത്രി

  18 വയസ്സിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് സംസ്ഥാനത്ത് ഇതിനകം ഒരു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്സിനും നൽകി. ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ നാം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്….

Read More

അതിരുകൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം: അർജന്റീനയുടെ വിജയത്തിൽ മുഖ്യമന്ത്രി

  കോപാ അമേരിക്ക കിരീട ജേതാക്കളായ അർജന്റീനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി പരഞ്ഞു. ഫുട്‌ബോൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ…

Read More