സ്വ​ര്‍​ണ വി​ല ഇ​ന്ന് കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,505 രൂ​പ​യും പ​വ​ന് 36,040 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,791 ഡോ​ള​റാ​യി. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 360 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 16ന് ​പ​വ​ന് 36,920 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Read More

കീവീസിനെതിരെ അഫ്ഗാന് എട്ട് വിക്കറ്റിന്റെ തോൽവി; ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു

ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് സെമിയിലേക്ക്. നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്താണ് കിവീസ് സെമി ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. അഫ്ഗാൻ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് അടുത്ത മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ സെമിയിൽ കടക്കാമായിരുന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് അവരെടുത്തത്. 48 പന്തിൽ 73 റൺസെടുത്ത നജീബുല്ല സർദാന്റെ ബാറ്റിംഗാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റാരും…

Read More

മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ നവംബർ ഒന്നിന് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കും

  സുൽത്താൻ ബത്തേരി: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോറാണ് കേരള പിറവിദിനമായ നവംബർ ഒന്നിന് സുൽ്ത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉൽഘാടനം നവംബർ ഒന്നിന് രാവിലെ പത്തരയ്ക്ക് സിഎംഡി എ കെ ഷാജി നിർവ്വഹിക്കും. മാനിക്കുനി ജൈന ക്ഷേത്രത്തിന് എതിർവശത്താണ് വയനാട് ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലൈൻസസ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. വീടുകളിലേക്ക്…

Read More

ഈട് വേണ്ട; 50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്

ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതൽ 20 ലക്ഷം രൂപ…

Read More

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് വീണ്ടും മോട്ടറോള; മോട്ടോ ടാബ് ജി20 ലോഞ്ച് ഉടന്‍

സ്മാര്‍ട്ഫോണ്‍ രംഗത്തെ പ്രമുഖരായ മോട്ടറോള അടുത്ത ആഴ്ച ഇന്ത്യയില്‍ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിക്കും. മോട്ടോ ടാബ് ജി20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ 30നാണ് ടാബ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 1 ന് മോട്ടോറോള എഡ്ജ് 20 പ്രോയും പുറത്തിറക്കും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോട്ടറോള ടാബ് വിപണിയിലേക്ക് വീണ്ടും കടക്കുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടോറോള ക്സൂം (Xoom), മോട്ടോ ടാബ് എന്നിവയാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ച ടാബ്‍ലറ്റ് മോഡലുകൾ. എന്നാല്‍ പ്രതീക്ഷിച്ച…

Read More

വില അയ്യായിരത്തിൽ താഴെ; ജിയോ ഫോൺ നെക്സ്റ്റ് നാളെ വിപണിയിൽ

കാത്തിരിപ്പിനൊടുവില്‍ ജിയോയുടെ പുതിയ സ്മാര്‍ട്ട് ഫോൺ ജിയോ നെക്‌സ്റ്റ് നാളെ വിപണിയിൽ. സ്മാർട്ട് ഫോൺ രംഗത്ത് ജിയോയുടെ പുതിയ തുടക്കമാണ് ജിയോ നെക്സ്റ്റിലൂടെ സാധ്യമാവുക. വിപണിയിലുള്ള ജിയോ ഫോൺ, ജിയോ ഫോൺ -2 ഫോണുകൾക്ക് സമാനമായി സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന രീതിയിലാണ് നെക്സ്റ്റ് വിപണിയിലെത്തുക. ഗൂഗിളുമായി ചേർന്ന് പുറത്തിറക്കുന്ന നെക്സ്റ്റിന് 5000 രൂപയിൽ താഴെ മാത്രം വിലയീടാക്കൂ എന്നാണ് കമ്പനിയുടെ വാഗ്ദാനം. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന നെക്സ്റ്റിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3 ജിബി റാമുമാണുള്ളത്…

Read More

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, മൂന്നു ദിവസത്തിനിടെ താഴ്‍ന്ന‍ത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.

Read More

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി.മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360 ആയി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വില 80 രൂപ കുറഞ്ഞു.  …

Read More

തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440 ആയി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു.മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന്റെ വിലയിൽ നിന്നും വ്യാഴാഴ്ച 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 4455 രൂപയായി രണ്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1801.82 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,478 രൂപയായി.

Read More