Headlines

Webdesk

‘ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ?, അയ്യപ്പസംഗമത്തിന്റെ ചെലവ് വിവരങ്ങൾ പുറത്തുവിടണം’; രമേശ് ചെന്നിത്തല

ആഗോള അയ്യപ്പസംഗമത്തിന് ചെലവായിയെന്ന് പറയുന്ന 8 കോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക്…

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം; സംഭവം ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ

ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം.പെൺകുട്ടിയുടെ സുഹൃത്ത് ആണ് പൊലീസിൽ വിവരം അറിയിച്ചത്. മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി കിടന്നത്.

Read More

‘പാർട്ടിക്കുള്ളിൽ ഗ്രൂപ്പില്ല, എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പ്’; കെ മുരളീധരൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ഗ്രൂപ്പില്ല.കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന പാർട്ടി തിരിച്ചുവരാൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പുണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഓരോ നേതാക്കൾക്കും ഓരോ അഭിപ്രായമുണ്ടാകും. അങ്ങിനെ എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ ഹൈക്കമാൻഡ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത്. എല്ലാ നേതാക്കന്മാരോടും ആലോചിച്ചാണ് തീരുമാനം എടുത്തത്. അതുകൊണ്ട് വിവാദം ഉണ്ടാക്കേണ്ട കാര്യം ഇല്ല. പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനീഷ് ആയാലും അബിൻ…

Read More

ദുൽഖർ സൽമാന്റെ ലാന്‍ഡ് റോവര്‍ ഉടൻ വിട്ടുകൊടുത്തേക്കില്ല; വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടൻ ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.ദുൽഖർ സൽമാനെ നേരിട്ട് വിളിപ്പിച്ചേക്കും. വാഹനം വിട്ടു നൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ദുൽഖറിന്റെ അപേക്ഷയിൽ പരിശോധന തുടരുന്നുവെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത നടപടിക്കെതിരേയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന…

Read More

‘അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവികതയില്ല, തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടി’; ഒ ജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടിയെന്ന് പുതിയ അധ്യക്ഷൻ ഒ ജെ ജനീഷ്. ഇന്നലെ തന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവിക തോന്നുന്നില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അടുത്ത പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല. അബിൻ…

Read More

കരൂർ ദുരന്തം; എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ സഹായധനം നൽകും, പ്രഖ്യാപനവുമായി ടി വി കെ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം. എല്ലാ മാസവും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സഹായധനമായി നൽകും. കുട്ടികൾക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായും വഹിക്കും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷ്വറൻസ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. ടിവികെയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ എത്തി ഇത്തരം കാര്യങ്ങളിൽ ഉറപ്പ് നൽകും. വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ടും കാര്യങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം. ഈ മാസം…

Read More

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. സംഭവത്തിൽ S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരുക്കേറ്റു. തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

Read More

പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ദുൽഖർ; വിദേശ ഇറക്കുമതി രേഖകൾ പരിശോധിക്കാൻ കസ്റ്റംസ്

ഓപറേഷൻ നംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന്റെ രേഖകളാണ് പരിശോധിക്കുന്നത്. അതിന് ശേഷമാകും വാഹനം വിട്ടു നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത നടപടിക്കെതിരേയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത്…

Read More

‘മോസ്കോയെ ലക്ഷ്യംവയ്‌ക്കാൻ ശേഷിയുള്ള മിസൈൽ വേണം’; 17ന് ട്രംപിനെ കാണാൻ സെലെൻസ്കി

പഴയ വൈരാഗ്യങ്ങളും വിദ്വേഷങ്ങളും മറക്കണമെന്ന് യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്. പഴയ തലമുറ ചെയ്ത യുദ്ധങ്ങൾ നമ്മുടെ ഭാവിയെ നിർണ്ണയിക്കുവാൻ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തും. മോസ്‌കോയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള യു എസ് നിർമ്മിത ദീർഘദൂര മിസൈൽ സെലൻസ്‌കി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സൈനിക താവളങ്ങളെ മാത്രമേ ആക്രമിക്കുകയുള്ളുവെന്നും യുക്രെയ്‌ൻ ഉറപ്പുനൽകി. റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക്…

Read More

സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ല; സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ നടപടികളിൽ അടിമുടി ദുരൂഹത. സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കാണാനില്ല. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങളാണ് അന്വേഷിക്കുന്നത്. ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എച്ച്.വെങ്കിടേഷ് ഇന്ന് സന്നിധാനത്തെത്തും. അതേസമയം ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ്…

Read More