Headlines

Webdesk

ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ…

Read More

RSS നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്; അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

RSS പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിട്ചായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ സമഗ്രമായ…

Read More

സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം, പ്രസവശേഷം ആൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം, സംഭവം തമിഴ്‌നാട്ടിൽ

സർക്കാർ മെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. മരിച്ചത് ആൺകുട്ടിയാണ്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. പുറത്ത് വന്ന കുട്ടിയുടെ ദൃശ്യങ്ങളിൽ നിന്ന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വര്‍ണവില 93,000ന് മുകളില്‍

ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു. രാവിലെ പവന് 2,400 വർധിച്ച സ്വർണവില ഉച്ചയോടെ 1,200 കുറഞ്ഞ് 93,160 ആയി. രാവിലെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 ആയിരുന്നു. ഗ്രാമിന് 150 യാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 11,645 രൂപയാണ്. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍…

Read More

‘മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കും’; വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ അണക്കെട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിയുടെ മെയിൽ ഐഡിയിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്ന ഇമെയിൽ സന്ദേശം എത്തിയത്. തൃശൂർ കളക്ടർ ഇടുക്കി ജില്ലാ കളക്ടർക്ക് വിവരം കൈമാറിയതിന് പിന്നാലെ മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ…

Read More

മാവോയിസ്റ്റ് നേതാവും 60 കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി; പൊളിറ്റ് ബ്യൂറോ അംഗം മല്ലോജൊല വേണുഗോപാൽ റാവു കീഴടങ്ങി

മാവോയിസ്റ്റ് നേതാവും കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി. പൊളിറ്റ് ബ്യൂറോ അംഗം സോനു എന്ന മല്ലോജൊല വേണുഗോപാൽ റാവുവാണ് കീഴടങ്ങിയത്. 60 കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി. മഹാരാഷ്ട്രയിലെ ഗച്ച് റോളിയിലാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ പൊലീസ് നടത്തിയ തുടർച്ചയായ ഓപ്പറേഷനുകളുടെ ഫലമായാണ് കീഴടങ്ങൽ നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ANIയോട് വ്യക്തമാക്കി. സെപ്റ്റംബറിൽ സോനു ആയുധങ്ങൾ താഴെ വയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു…

Read More

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല….

Read More

പൊന്നും വില; പവന് ഒറ്റയടിക്ക് 2400 രൂപ കൂടി

സ്വർണ വിലയിൽ വൻ വർധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില…

Read More

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായതിൽ സന്തോഷമുണ്ട്; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി കെഎം അഭിജിത്ത്

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് കെഎം അഭിജിത്ത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായതിൽ സന്തോഷമുണ്ട്. ചില കാര്യങ്ങൾ പറയാനുണ്ട് അത് പാർട്ടിക്കുള്ളിൽ പറയും. അത് പുറത്തുപറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസെന്നും കെഎം അഭിജിത്ത് പറഞ്ഞു. പറയാനുള്ള കാര്യം നേതൃത്വത്തോട് പറയും. ഒരു പദവിയിലും ഇല്ലാതിരുന്നപ്പോഴും താൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതിൽ ഐ ഗ്രൂപ്പിൽ അതൃപ്തി. അബിൻ വർക്കിയെ അവഗണിച്ച് പട്ടികയിലെ…

Read More

‘കുറ്റവാളികൾ ശിക്ഷിക്കപ്പെടും, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി വിശദമായ ചർച്ചയ്ക്ക് ശേഷം’, പി എസ് പ്രശാന്ത്

ശബരിമല സ്വര്ണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി ഇന്നത്തെ വിശദമായ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാർ എന്ന് കോടതി ശിക്ഷിച്ചാൽ മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ പിടിച്ചുവെക്കാൻ കഴിയൂ. അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്മാർട്ട് ക്രിയേഷനിൽ രേഖകൾ കാണാതായ സംഭവം എസ്ഐടി സംഘം അന്വേഷിക്കട്ടെ. സത്യം എന്തായാലും പുറത്തുവരും.കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ…

Read More