Headlines

Webdesk

മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട, 20 രൂപ തിരികെ ലഭിക്കും; ബെവ്‌കോയുടെ പുതിയ പദ്ധതി ഇന്ന് മുതൽ

കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് ഒരു പുതിയ മാതൃക തീർക്കുന്നു. നിലവിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ആരംഭിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ…

Read More

‘ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല’: ഷാഫി പറമ്പിൽ

മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. ഗുണ്ടകളായ ഉദ്യോഗസ്ഥരെ ഇരുവശത്തും നിർത്തി കേരളത്തിൻ്റെ മുഖ്യഗുണ്ട കേരളം ഭരിക്കാമെന്ന് കരുതിയാൽ ജനം അനുവദിക്കില്ല. ഗുണ്ടാ മൈത്രി പൊലീസായി കേരളത്തിലെ പൊലിസ് മാറിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കൊല മൈത്രി പൊലീസാണിത്. ക്രിമിനലുകളുടെ മനോഭാവമാണ് പൊലിസിന്. ക്രിമിനലുകളുടെ അതേ മനോഭാവം തന്നെയാണ് ഭരിക്കുന്നവർക്കും. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ഇവരുടെ ബഡാ ദോസ്ത് ആയി ആഭ്യന്തരമന്ത്രി മാറിയെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പൊലീസ് അക്രമങ്ങൾക്കെതിരെ കോൺഗ്രസ്…

Read More

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് ഉടൻ തിരികെ എത്താൻ കഴിയില്ല. അസിസ്റ്റന്റ് പ്രൊഫസറായ ലാലു പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നാം തീയതി കാദംബരി മെമ്മോറിയൽ കോളേജിൽ നടന്ന ഇന്റർനാഷണൽ…

Read More

വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മിൽ തർക്കം; ‘കാന്താര 2’ കേരള റിലീസ് അനിശ്ചിതത്വത്തിൽ

റിഷഭ് ഷെട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാന്താര 2’ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് പ്രതിസന്ധി. വിതരണക്കാരും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് റിലീസ് അനിശ്ചിതത്വത്തിലാക്കിയത്. ഒക്ടോബർ 2-ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഈ നീക്കം സിനിമാപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. വിതരണക്കാർ നിലവിലെ കളക്ഷൻ വിഹിതത്തിന് പകരം വരുമാനത്തിന്റെ 55% ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് ഫിയോക്ക് (FEOUK) വ്യക്തമാക്കിയതോടെ ചർച്ചകൾ വഴിമുട്ടി. പ്രശ്‌നം പരിഹരിക്കാതെ ചിത്രം…

Read More

പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്

പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും ഇന്ന് കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ്. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വഹിക്കും. രമേശ് ചെന്നിത്തല കിളിമാനൂരിലും, കൊടുക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലും, എം.എം ഹസന്‍ വിഴിഞ്ഞത്തും, കെ. മുരളീധരന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലും പ്രതിഷേധങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധ സദസ്…

Read More

സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല’; ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയതില്‍ ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലകരുടെ വിഗ്രഹ പാളി ഇളക്കി മാറ്റിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണ്ണപ്പാളി കോടതി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല. കോടതിയുടെ അനുമതി നേടാന്‍ ആവശ്യത്തിന് സമയം ദേവസ്വം ബോര്‍ഡിന് ഉണ്ടായിരുന്നുവെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ കമ്മീഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്….

Read More

കെ എസ് അനിൽകുമാറിന് തിരിച്ചടി; സസ്പെൻഷൻ തുടരുമെന്ന് ഹൈക്കോടതി

കേരളാ സർവകലാശാല രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന് തിരിച്ചടി. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും. കേരള സർവകലാശാലയിലെ ആർഎസ്എസ് പിരിപാടി വിവാദങ്ങൾക്ക് പിന്നാലെയാണ് വിസി കെ എസ് അനിൽകുമാറിനെ സസ്പെൻഡ‍് ചെയ്തത്. എന്നാൽ‌ സിൻഡിക്കേറ്റ് യോ​ഗം ചേർന്ന് സസ്പെൻഷൻ‌ റ​ദ്ദ് ചെയ്തിരുന്നു. ഈ തീരുമാനത്തെ വിസി അം​ഗീകരിച്ചിരുന്നില്ല. മിനി കാപ്പനെ പകരം രജിസ്ട്രാർ ആയി വിസി നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കെഎസ് അനിൽകുമാർ‌ ഹൈക്കോടതിയെ സമീപിച്ചത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൻ്റെ ഓഫീസ്…

Read More

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധർ, ഇവർക്കെതിരെ നടപടി വേണം: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇവരെ നിയന്ത്രിക്കാൻ കെപിസിസി നടപടി സ്വീകരിക്കണം. പാർട്ടി വേദികളിൽ പങ്കെടുക്കാൻ ഇവരെ അനുവദിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

Read More

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതാവ് നൂബിന്‍,അടൂര്‍ സ്വദേശികളായ അശ്വന്ത്, ജിഷ്ണു ,ചാര്‍ലി എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വിതരണം ചെയ്തതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. കാര്‍ഡ് കളക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഇവര്‍ വാട്ട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. രാഹുല്‍ മാങ്കുട്ടത്തിലിനെ വീണ്ടും…

Read More

‘ബഹു’മാനം കൂട്ടണം; പരാതികളിലും അപേക്ഷകളിലും മന്ത്രിമാരെ ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യണം; സർക്കുലറുമായി സർക്കാർ

പരാതികളിലും അപേക്ഷകളിലും ഇനി മന്ത്രിമാരെ ‘ബഹു’ എന്ന് ചേർത്ത് അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റേതാണ് നിർദേശം. സർക്കാർ വകുപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും ഓഫീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം. ​ മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ…

Read More