ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെച്ചാൽ പിഴുതെറിയും, വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ല; അലോഷ്യസ് സേവ്യർ

കേരളത്തിന്റെ വിദ്യാർത്ഥി മേഖലയെ സംഘി വത്കരണത്തിന് വിട്ടുകൊടുക്കില്ലെന്ന് KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. എന്ത് നയ വ്യതിയാനമാണ് സിപിഐഎമ്മിന് ഉണ്ടായത്. കാവി കാണുമ്പോൾ പിണറായി വിജയൻ സർക്കാരിന് പ്രേമമാണ്.

ഏതെങ്കിലും സ്കൂളിനു മുന്നിൽ പിഎം ശ്രീ ബോർഡ് വെക്കാൻ വന്നാൽ അത് പിഴുതെറിയും. സമരമുഖത്തേക്ക് AISF നെ ക്ഷണിക്കുന്നു. പിണറായി വിജയൻ്റെ കണ്ണുരുട്ടലിൽ വീഴാതെ ഇരിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‌യു മാർച്ച് നടത്തി.

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെയാണ് പ്രതിഷേധം. പൊലീസിന് നേരെ ഹെൽമറ്റ് വലിച്ചെറിഞ്ഞ് പ്രവർത്തകർ.മോദിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തി ആയിരുന്നു പ്രതിഷേധം.പരിക്കേറ്റ പ്രവർത്തകരെ പൊലീസ് മാറ്റി.