Webdesk

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം; ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും. കത്തിന്റെ കരട് കഴിഞ്ഞദിവസം തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിനു ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക. അതേസമയം കഴിഞ്ഞദിവസം എസ് എസ് കെ ഫണ്ട് ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടും പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ ആയിരുന്നു കേന്ദ്ര നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്…

Read More

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍; മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍; തിരിച്ചറിയാനാകുന്നില്ലെന്ന് ബന്ധുക്കള്‍

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഗസ്സയ്ക്ക് കൈമാറി ഇസ്രയേല്‍. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. പലരുടേയും മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍…

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് കൊല്ലം സ്വദേശി

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ, രോഗം ബാധിച്ച് ഈ മാസം മാത്രം 12 പേർ മരിച്ചു. 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം…

Read More

കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പസത്തില്‍ നിന്നും രക്ഷിക്കാന്‍ കോര്‍ക്കമ്മിറ്റി; എകെ ആന്റണിയും ശശി തരൂരും കമ്മിറ്റിയില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളും, ഗ്രൂപ്പിസവും കോണ്‍ഗ്രസിന് മൂന്നാം വട്ടവും അധികാരം നഷ്ടമാവുന്നൊരു സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 17 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കോര്‍കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരന്‍, കെ മുരളീധരന്‍, എം എം ഹസന്‍,…

Read More

ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്

ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ വാർഷികം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപേ സഞ്ചരിച്ചു. എന്നാൽ അറുപത്തി ഒൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും സംസ്ഥാനത്തിന് മുന്നിലുണ്ട്. 1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ…

Read More

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക. അതി ദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആദിവാസി വിഭാഗങ്ങൾ അടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിൽ നടത്തുന്ന പ്രഖ്യാപനം ചെപ്പടി വിദ്യയാണെന്നാണ് പ്രതിപക്ഷ ആരോപണം. കേരളപ്പിറവി…

Read More

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും; ആണവോർജ്ജ ബില്ല് അടക്കം 13 ബില്ലുകൾ അവതരിപ്പിക്കും

പാർലമെന്റിന്റ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. എസ്ഐആറിൽ വിശദമായി ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള…

Read More

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം. വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടക്കുക. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും. മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന്…

Read More

‘ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്; ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവന്നതിൽ ​ഗൂഢാലോചനയുണ്ട്’; ഇപി ജയരാജൻ

തന്റേതെന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. പ്രകാശ് ജാവഡേക്കർ വിഷയത്തിലും സമാനമായ ഗൂഢാലോചന നടന്നെന്നും ഇ പി ജയരാജൻ പറഞ്ഞു. തനിക്കെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവെന്നും അതിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇപി ജയരാജൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പൂര്‍ത്തിയായിട്ടില്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമായി…

Read More

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് ‌നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട്‌ പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ അമ്പലമുക്കിൽ സമരപന്തൽ കെട്ടി പ്രതിഷേധം തുടരുമെന്ന് സമര സമിതി പ്രഖ്യാപിച്ചിരുന്നു. ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും…

Read More