‘പീഡന പരാതികൾ ആസൂത്രിതമായ ഗൂഢാലോചന; പരാതിക്കാർക്ക് CPIM ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തിൽ ലേഖനം
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൽ ലേഖനം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ലെന്നും പരാതിക്കാർക്ക് സിപിഐഎം ബന്ധമെന്നും ലേഖനത്തിൽ പറയുന്നു. ജെ. ബാബു രാജേന്ദ്രൻ നായർ എഴുതിയ വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോൾ എന്ന ലേഖനത്തിലാണ് പരാർമശമുള്ളത്. ആസൂത്രിതമായ ഗൂഢാലോചനയാണ് പീഡന പരാതികളെന്ന് ലേഖനത്തിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മാന്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഇക്കൂട്ടർക്കും മടിയുണ്ടാവില്ല. മൊഴിയിൽ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ…
