‘പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായർ’; കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്
കൊച്ചി: സുകുമാരൻ നായർക്കെതിരെ എറണാകുളം കോലഞ്ചേരിയിലും പ്രതിഷേധ ബോർഡ്. 1665 ആം നമ്പർ പാങ്കോട് കരയോഗം ഓഫിസിന് സമീപമാണ് ബോർഡ്. പിണറായിക്ക് വേണ്ടി പാദസേവ ചെയ്യുന്ന കട്ടപ്പയാണ് സുകുമാരൻ നായരെന്നാണ് ബോർഡിൽ വിമർശനം. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ട ഓമല്ലൂരിൽ പ്രതിഷേധം പ്രകടനം നടന്നു. കരയോഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. അതേസമയം, സർക്കാറിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ട്. സർക്കാറിന്‍റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ്…
