Headlines

Webdesk

ചുമ കഫ് സിറപ്പ് മരണം; മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസ് റദ്ദാകും, കടുത്ത നടപടിയുമായി ആരോഗ്യമന്ത്രാലയം

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ അടിയന്തരയോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാനദണ്ഡങ്ങൾ പാലിക്കാത്ത യൂണിറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കിയേക്കും. ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും 14 കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ അടിയന്തര യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കഫ് സിറപ്പുകളുടെ യുക്തിപൂർവ്വമായ ഉപയോഗം ഉറപ്പാക്കാനും നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും…

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയം; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി നടൻ പ്രകാശ് രാജിനെ തിരഞ്ഞെടുത്തുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട്…

Read More

അമിത് ഷായുടെ കേരള സന്ദർശനം; മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെ എപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സുരേഷിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെയാണ് ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Read More

മദ്യം വാങ്ങിച്ചപ്പോള്‍ അടച്ചത് പശുക്കളുടെ ക്ഷേമത്തിനായി 20 ശതമാനം സെസ്സ്; രാജസ്ഥാനി യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

പല തരത്തിലുള്ള ടാക്‌സുകളും സെസ്സും അടച്ചിട്ടുണ്ടെങ്കിലും ആദ്യമായി പശുവിന്റെ പേരില്‍ ഒരു സെസ്സ് അടച്ചതിന്റെ ഞെട്ടലില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു. മദ്യം വാങ്ങിച്ചപ്പോള്‍ 20 ശതമാനം കൗ സെസ് കൂടി തനിക്ക് അടയ്‌ക്കേണ്ടി വന്നെന്ന് ബില്ലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് യുവാവിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. 2650 രൂപയുട മദ്യം വാങ്ങിയ യുവാവ് ജിഎസ്ടി, വാറ്റ്, ഇതിനുപുറമേ 20 ശതമാനം കൗ സെസ് എന്നിവ ചേര്‍ത്ത് ആകെ 3262 രൂപ നല്‍കേണ്ടി…

Read More

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ; മുഖ്യമന്ത്രി ഡൽഹിയിലേക്ക്

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്ചയാണ് കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും. പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതിൽ 2000…

Read More

‘സൂപ്രണ്ട് പറഞ്ഞതെല്ലാം ഞാന്‍ കേട്ടു, എല്ലാം കള്ളമാണ്. ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, അതുകൊണ്ടല്ലേ…’; കൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരിയുടെ അമ്മ പറയുന്നു

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളി കുട്ടിയുടെ അമ്മ. നീരോ വേദനയോ വന്നാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരണമെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു എന്ന സൂപ്രണ്ടിന്റെ വാദം കള്ളമാണെന്ന് കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. ഒരു മരുന്ന് നല്‍കിയിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ കൈ കാര്യമായി പരിശോധിക്കുക പോലും ചെയ്യാതെയാണ് അവരത് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു…

Read More

വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്; പുരസ്‌കാരം ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്

49ാത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.ഒക്ടോബര്‍ 27 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ഥി കുടുംബത്തിന്റെ കഥ പറയുന്ന ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛനാണ് ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം. രാജ്യത്തെ അഭയാര്‍ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച…

Read More

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനം; അഭിമുഖങ്ങൾ ഈ മാസം

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വി സി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി. ഒക്ടോബർ 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വിസി നിയമനത്തിനുള്ള അഭിമുഖങ്ങളാണ് നടത്തുക. സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച്…

Read More

പ്രളയക്കെടുതി രൂക്ഷം; നേപ്പാളിൽ 47 മരണം

ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളിൽ 47 പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. പ്രളയക്കെടുതിയിൽ വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം. ഡാർജിലിംഗിൽ മരണം 17 ആയി. മണ്ണിടിച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ധുഡിയ…

Read More

പ്രമേയം പാസാക്കി ശ്രീദേവി വിലാസം കരയോഗം, ‘സ്വാർത്ഥ ലാഭത്തിനായി എൻഎസ്എസിനെ ഇടതുപക്ഷത്തിന്‍റെ തൊഴുത്തിൽ കെട്ടിയ സുകുമാരൻ നായർ രാജിവക്കണം’

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗം പ്രമേയം പാസാക്കി എന്നതാണ് ഏറ്റവും പുതിയ വാർത്ത. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരൻ…

Read More