‘അരമണിക്കൂര്‍ ആംബുലന്‍സ് വൈകിയതാണ് മരണ കാരണം; ഇനി ആര്‍ക്കും ഈ ഗതി വരരുത്’ ; ശ്രീജിത്തിന്റെ കുടുംബം
തൃശൂരില്‍ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ചികിത്സ കിട്ടാന്‍ വൈകി മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദം തള്ളി ശ്രീജിത്തിന്റെ കുടുംബം. റെയില്‍വേ ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകിയതാണ് മരണകാരണമെന്നും കുടുംബം പറയുന്നു. വിഷയത്തില്‍ പരാതി നല്‍കുമെന്നും ശ്രീജിത്തിന്റെ കുടുംബം വ്യക്തമാക്കി. അതേസമയം, യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് റെയില്‍വേ പൊലീസ്. തൃശൂര്‍ റെയില്‍വേ പൊലീസിന് വിശദമായ അന്വേഷണത്തിന് റെയില്‍വേ എസ് പി ഷഹിന്‍ഷാ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടി മാരാംകോട് സ്വദേശി…
