പിഎം ശ്രീയിൽ സമവായം: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും, ധാരണാപത്രം മരവിപ്പിക്കും; CPI-CPIM ഒത്തുതീർപ്പ് വ്യവസ്ഥ
പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മർദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാൻ സിപിഐ-സിപിഐഎം ധാരണയിലെത്തി. മന്ത്രിസഭാ ഉപസമിതി വിഷയം പഠിക്കും. അതുവരെ കരാർ മരവിപ്പിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നാണ് സിപിഐഎം സിപിഐയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാർ തീരുമാനിച്ചു. രാവിലെ മുതല്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദനും നടത്തിയ മാരത്തണ്‍ ചർച്ചയില്‍ സിപിഐഎം…
