‘ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം’; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ ജംഗിൾരാജ് ജനങ്ങൾ പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. കോൺഗ്രസിന്‍റെ കാലത്തെ തെറ്റുകൾ തിരുത്തുന്നതാണ് തന്‍റെ സർക്കാരിന്‍റെ വികസന നയമെന്ന് മോദി ആസമിൽ അവകാശപ്പെട്ടു. അസമിനും രാജ്യത്തിനും എതിരായാണ് കോൺഗ്രസ് പ്രവർത്തിച്ചത്. വോട്ട് ബാങ്കിനായി അനധികൃത കുടിയേറ്റത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും അസമിലുമായി വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തിയത്. കനത്ത മൂടൽ മഞ്ഞുകാരണം…
