മുഖം മിനുക്കി പഞ്ച് വിപണിയിലേക്ക്; വില 5.99 ലക്ഷം മുതൽ
ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വിലയുള്ള പുതുക്കിയ പഞ്ച്, ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, പവർട്രെയിൻ ഓപ്ഷനുകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത്. 2021-ൽ വിപണിയിൽ അവതരിപ്പിച്ച പഞ്ച് ആദ്യമായാണ് മുഖം മിനുക്കി എത്തിക്കുന്നത്. പുതിയ പഞ്ചിന്റെ ബുക്കിങ്ങും ഇന്ന് ആരംഭിച്ചിട്ടുണ്ട്.ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ആറ് വേരിയന്റുകളിലാണ് വിപണിയിലേക്കെത്തുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിവയാണവ. മാനുവൽ അല്ലെങ്കിൽ AMT…
