‘മറ്റത്തൂർ അവസാന സൂചന, കൈപ്പത്തി താമരയായി; സൂക്ഷിച്ചാൽ ദുഖിക്കേണ്ട’; വി വസീഫ്
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്ക് ഒപ്പം ചേർന്ന സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മറ്റത്തൂർ അവസാന സൂചനയാണ്. കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു. കൈപ്പത്തി താമരയായെന്ന് വി വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കൂറുമാറിയവരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഡിസിസ പ്രസിഡന്റ് ജോസഫ് ടാജറ്റ്. ബിജെപി അധികാരത്തിലെത്താൻ…
