Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യും; തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. വീട്ടിലെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. രാഹുലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരങ്ങൾ. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ…

Read More

‘മസാല ബോണ്ടിൽ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാൻ മാത്രം മുഖ്യമന്ത്രി പോയി’; വിഡി സതീശൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് നോട്ടീസ് അയക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുൻപും നോട്ടീസ് അയച്ചിട്ടും എന്തായെന്നും വിഡി സതീശൻ ചോദിച്ചു. മസാല ബോണ്ടിൽ കടം എടുത്തത് തെറ്റാണ്. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടൻ സ്റ്റോക്ക്…

Read More

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞത് സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ? നിർണായക വിവരങ്ങൾ ലഭിച്ചു

രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനായി അന്വേഷണം. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എൽ എ വാഹനം ഉപേക്ഷിച്ച്, രാഹുൽ രക്ഷപെട്ടത് ഈ വാഹനത്തിൽ ആണെന്നും പൊലീസ് വ്യക്തമാക്കി.അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ…

Read More

‘ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, അവിഹിതമായ മാർഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല; എല്ലാം സധൈര്യം നേരിട്ടു’; രാജ് മോഹൻ ഉണ്ണിത്താൻ

ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം പി. ബ്രിട്ടാസിന് തന്നോട് ഇത്രമേൽ ഇഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം അറിഞ്ഞു. ബ്രിട്ടാസിന്റെ പാർട്ടിയാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്. സകല വിചാരണയും താൻ നേരിട്ടു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ല. താൻ ആൾക്കൂട്ട വിചാരണ നേരിട്ടു. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ…

Read More

ഇല്ല, പൊന്ന് താഴുകയല്ല; സ്വര്‍ണവില വീണ്ടും കുതിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 480 രൂപ വീതമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11960 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന്…

Read More

‘EDയുടേത് തിരഞ്ഞെടുപ്പ് പ്രവർത്തനം, സ്ഥിരം കലാപരിപാടി; വെറും രാഷ്ട്രീയ കളി’; തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തിരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് , ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട്‌ വഴിയുള്ള…

Read More

‘എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും; എല്ലാം രാഷ്ട്രീയകളിയാണ്’: എംവി ​ഗോവിന്ദൻ

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് അടക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും ഇതിനെ ഭാവനാപൂർവം ഉപയോ​ഗിച്ചു എന്നതല്ല എൽഡിഎഫ് ചെയ്ത തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടി ചെയ്തതാണെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. കിഫ്‌ബി വഴി കോടികളുടെ വികസനമുണ്ടായി….

Read More

‘സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണ്’; കുമ്മനം രാജശേഖരൻ

സർക്കാർ എന്ത് കള്ളക്കളി നടത്തിയാലും ശബരിമല സ്വർണ കൊള്ള ജനങ്ങളുടെ മനസ്സിൽ മുറിവേറ്റതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ . രാഹുൽ വിഷയത്തിലൂടെ ശബരിമല സ്വർണകൊള്ള ഒരുക്കി തീർക്കാൻ സർക്കാരിന് സാധിക്കില്ല. പത്മകുമാറിനെയും വാസുവിനെയും സംരക്ഷിക്കാനാണ് സർക്കാരിൻ്റെ ശ്രമം. പത്മകുമാറിനെയും വാസുവിനെയും നിയമത്തിന് മുമ്പിൽ കൊണ്ടു വന്നത് സർക്കാർ അല്ല കോടതിയാണ്. ശബരിമല കൊള്ളയിൽ പത്മകുമാറിനും വാസുവിനും മാത്രമല്ല സിപിഐഎമ്മിലെ പ്രധാനനേതാക്കൾക്കും പങ്കുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിലൂടെ ഒരു സത്യവും മറക്കാൻ സാധിക്കില്ല. വെറും വ്യാമോഹം മാത്രം….

Read More

കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്, നടപടി ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടി

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന…

Read More

രാജ്ഭവൻ്റെ പേര് മാറ്റം: വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും?

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് മാറ്റുന്നതിനുള്ള വിജ്ഞാപനം ഇന്നോ നാളെയോ പുറത്തിറങ്ങും. സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മടങ്ങി എത്തിയതിനാൽ തുടർ നടപടികളിലേക്ക് കടക്കും. രാജ്ഭവൻ ലോക് ഭവൻ കേരള എന്ന പേരിലായിരിക്കും ഇനി മുതൽ അറിയപ്പെടുക. രാജ്യത്തെ എല്ലാ രാജ്ഭവനകളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് നീക്കം. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരുമാറ്റുന്നത്….

Read More