Headlines

Webdesk

‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇ ഡി അന്വേഷണത്തെ സർക്കാർ ഭയക്കുന്നില്ല. മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്. ഇ ഡി യുടെ നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോൾ കേരളം മറികടക്കുന്നത് ഇത്തരം…

Read More

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു

പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി. ബീഹാർ സ്വദേശി അനിൽ, നിയാസ് ,രത്നാകരൻ എന്നിവർ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തി. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തിൽ കാറിൽ നിന്ന് ഇറക്കി രക്ഷപ്രവർത്തനം നടത്തുകയായിരുന്നു.

Read More

ഡോ.മോഹൻ ദാസ് കെ സോട്ടോയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസ് കെ. സോട്ടോയിൽ നിന്ന് രാജിവെച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോയ്ക്കെതിരെ ഡോ മോഹൻദാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ വിശദീകരണം തേടി മെമ്മോ നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാനസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയാണ് കെ സോട്ടോ. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങൾ കൊണ്ട് രാജിവെക്കുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലീകാവകാശമാണെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്ന് ഡോ മോഹൻദാസ് കുറിച്ചു….

Read More

‘കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നു; ഇഡി വേട്ടയാടുന്നു’; ടി പി രാമകൃഷ്ണൻ

കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നോട്ടീസ് ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇത് ഉയർത്തി കൊണ്ടു വരാറുണ്ട്. സർക്കാരും മുന്നണിയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വലിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള നേട്ടങ്ങൾ ഉണ്ടാക്കി. പദ്ധതികൾ നടപ്പാക്കാൻ കാരണം കിഫ്ബി സജീവമായതെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. വൻ കിട വികസന പദ്ധതികൾ…

Read More

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാനാണ് ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം…

Read More

അരവണ വരുമാനം 47 കോടി, ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന. അപ്പം…

Read More

പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല, അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ല’: സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ കേസിനെതിരെ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. രാഷ്‌ട്രീയ പ്രേരിതമായി എടുത്തിരിക്കുന്ന കള്ളക്കേസാണ് ഇതെന്നും പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഒരു വർഷം മുൻപ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഇട്ട ഫോട്ടോ മറ്റ് ചിലർ ദുരുപയോഗം ചെയ്‌ത പേരിൽ തനിക്കെതിരെയെടുത്ത കേസ് നിയമപരമായി നേരിടും. ശബരിമല സ്വർണപ്പാളി അടക്കമുള്ള വിഷയങ്ങളിൽ നിന്ന്…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ല’; അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് സണ്ണി ജോസഫ്

ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിന് എതിരെ…

Read More

സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുത്; SIR സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ BLOമാർ

എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ. സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കാട്ടാക്കട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്. നിലവിൽ ചെയ്ത അതേ വേഗത്തിൽ എന്യൂമെറേഷൻ ഫോം കളക്ഷനും ഡിജിറ്റൈസേഷനും ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദ്ദേശം. ഡിജിറ്റൈസേഷൻ പലയിടങ്ങളിലും 50 ശതമാനത്തിൽ താഴെയാണ്. നിലവിൽ ചെയ്ത അതേ വേഗതയിൽ കളക്ഷനും ഡിജിറ്റൈസേഷനും പൂർത്തിയാക്കണമെന്നും ഇആർഒ നിർദ്ദേശം നൽകുന്നു.ഫോമുകൾ ഇനിയും പൂരിപ്പിച്ച് ലഭിക്കാനുണ്ട്. ഡിജിറ്റൈസേഷൻ പൂർത്തിയാക്കണം. പിന്നാലെ ബിഎൽഒ – ബിഎൽഎ യോഗങ്ങൾ ചേരണം.കടുത്ത…

Read More

സൈബര്‍ അധിക്ഷേപ പരാതി: സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യുവതിയുടെ ഐഡന്റിറ്റി താന്‍ ബോധപൂര്‍വം പരസ്യപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യരുടെ വാദം. യുവതി നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇരയുടെ ഐഡന്റിറ്റി മനപൂര്‍വം എവിടെയും…

Read More