ഐപിഎല്‍ ലേലം 16ന്; വെറും 77 സ്ലോട്ടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് 1355 താരങ്ങള്‍, വെങ്കിടേഷ് അയ്യരും കാമറൂണ്‍ ഗ്രീനുമടക്കം നിശ്ചയിച്ച അടിസ്ഥാനവില 2 കോടി
2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി ട്വന്റി ടൂര്‍ണമെന്റിനുള്ള താരലേലം ഡിസംബര്‍ 16 ന് അബുദാബിയില്‍ നടക്കാനിരിക്കെ വെറും 77 ഒഴിവുകള്‍ നികത്താന്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ എണ്ണം 1355. പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ തങ്ങളുടെ ടീമുകളില്‍ ഒഴിവ് വന്നിട്ടുള്ളത് നികത്താന്‍ ആയിരിക്കും പ്രധാനമായിരിക്കും ലേലം. ഇതിനായി ആകെയുള്ള പത്ത് ഫ്രാഞ്ചൈസികളും ബിഡ്ഡിംഗ് ടേബിളില്‍ എത്തും. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 കളിക്കാര്‍ അവരുടെ അടിസ്ഥാന വിലയായി കാണിച്ചിരിക്കുന്നത്…
