ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദാക്കിയേക്കും
ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കും. അതിനിടെ കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഡിജിസിഎ സമയം നീട്ടി നൽകി. നോട്ടീസിന് മറുപടി നൽകാൻ ഇന്ന് വൈകുന്നേരം 6 മണി വരെ സമയമുണ്ട്. റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും എത്തിച്ചു നൽകി. ഡിസംബർ 10നകം സർവീസുകൾ പൂർവസ്ഥിതിയിൽ ആകുമെന്നാണ് ഇൻഡിഗോ വക്താവ്…
