Headlines

Webdesk

IFFK സ്ക്രീനിംഗിനിടെ സംവിധായകൻ അപമാനിച്ചു; വനിത ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി

പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചു. കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് കത്തിൽ പറയുന്നതിന്റെ. ചലച്ചിത്ര പ്രവർത്തകയുടെ പരാതി മുഖ്യമന്ത്രി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടൽ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

Read More

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസ്; ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട്എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഹാജരായി ജാമ്യം എടുക്കാമെന്ന കോടതി ഉപാധി പ്രതിഭാഗം അഭിഭാഷകന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാക്കുമെന്നും പ്രതിഭാഗം കോടതി അറിയിച്ചു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ…

Read More

‘എന്ത് നീതി? ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. “എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. ‘ദെെവമുണ്ടെങ്കില്‍, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കില്‍ നാളെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവിൽ എത്തിയാണ് 23 കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. 21 വയസ്സുള്ളസമയത്താണ് വിവാഹവാഗ്‌ദനം…

Read More

ഗോവ തീപിടുത്തം; ക്ലബ് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ഗോവയിലെ റെസ്റ്ററന്റിലുണ്ടായ തീപിടുത്തത്തിൽ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ ഉടമകള്‍, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയ സര്‍പഞ്ച് റോഷന് റെഡ്ഗറെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു….

Read More

കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം, ദിലീപിനെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു’: മേജർ രവി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേസിൽ ദിലീപിനനുകൂലമായ കോടതി വിധി വന്നതിൽ തനിക്ക് സന്തോഷമുണ്ട്. കേസ് സമഗ്രമായി പരിശോധിച്ച കോടതിയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് മേജർ രവിയുടെ പ്രതികരണം. അതോടൊപ്പം ഈ കേസിലെ യഥാർത്ഥ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘നടിയെ ആക്രമിച്ച കേസിൽ ദിലീപിനനുകൂലമായ കോടതി വിധിയിൽ…

Read More

‘സത്യമേവ ജയതേ’: ദിലീപ് കുറ്റവിമുക്തൻ; സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുലിന് ഈശ്വറിന് വേണ്ടി പ്രതികരിച്ച് ഭാര്യ ദീപ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടു. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുല്‍ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം. നേരത്തേ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്ബോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചർച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക…

Read More

‘ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കും’; ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതൽ തീരുമാനം ഉണ്ടാകും. നടപടികൾ വേഗത്തിൽ ഉണ്ടാകും. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മറ്റൊന്ന് ആലോചിക്കാൻ ഇല്ലല്ലോ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിലും സന്തോഷമുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തിൽ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബി രാകേഷ് വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച…

Read More

‘ദിലീപ് തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല, നടിക്കൊപ്പം അല്ലെന്ന നിലപാടില്ല’; ലക്ഷ്മിപ്രിയ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ്‌ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അമ്മ സംഘടന ഓദ്യോഗിക നിലപാട് അറിയിക്കുമെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നടി രഞ്ജിനി പറഞ്ഞു. തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു. ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്…

Read More

‘നമുക്ക് ഒരു കുഞ്ഞു വേണമെന്ന് പറഞ്ഞു; അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകി പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പീഡന കേസിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി പരാതിക്കാരിയായ പെൺകുട്ടി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി വ്യക്തമാക്കി. പരാതിക്കാരി ഡിജിറ്റൽ തെളിവുകളും കൈമാറി. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരിയുടെ മൊഴി. ഐജി ജി പൂങ്കുഴലി നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത് ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് മൊഴിയിലുള്ളത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച…

Read More