ടേം പൂർത്തിയാക്കിയാലും വിജയസാധ്യത പരിഗണിക്കും; കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ ലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾക്ക് മുസ്‍ലിം ലീഗ് ഇളവ് നൽകിയേക്കും. എം കെ മുനീർ സന്നദ്ധനെങ്കിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കാം. ടേം പൂർത്തിയായെങ്കിലും എൻ ഷംസുദ്ധീന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ടേം പൂർത്തിയാക്കിയാലും വിജയസാധ്യതയാണ് പരിഗണിക്കുന്നതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.ടേം വ്യവസ്ഥ നടപ്പിലാക്കുമ്പോൾ അഞ്ച് എംഎൽഎമാർക്ക് മുസ്‍ലിം ലീഗിൽ സീറ്റുണ്ടാകില്ല. കെപിഎ മജീദ്, മഞ്ഞളാംകുഴി അലി, പി ഉബൈദുളള, എൻ എ നെല്ലിക്കുന്ന്, പി കെ ബഷീർ എന്നിവർ മാറിയേക്കും. കഴിഞ്ഞ തവണ ഒഴിവായത് ആറുപേരാണ്. അതിനിടെ…
