ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; കണ്ണൂരിൽ വ്യാപക അക്രമം
കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ വ്യാപക ആക്രമണം. കണ്ണൂരിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രി ആക്രമണങ്ങൾ അരങ്ങേറി. കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീയിട്ട് നശിപ്പിച്ചു. പിന്നിൽ സിപിഐഎം പ്രവർത്തകരെന്നാണ് കോൺഗ്രസ് ആരോപണം. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ് ഭവൻ നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെ എസ്…
