മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടി; ഇടപെടലുമായി സർക്കാർ, ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി
മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടികളിൽ ഇടപെട്ട് സർക്കാർ. ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി ഡി സതീശൻ ചുമതലപ്പെടുത്തി. വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നതി ഒഴിപ്പിക്കൽ നടപടി കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷക്കാലം…
