Webdesk

ഓപ്പറേഷൻ ബാർകോഡ്: ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേട്; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തൽ

സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നും വിജിലൻസിന്റെ കണ്ടെത്തൽ‌.ബാർ‌ ഹോട്ടലുകളിൽ യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഒരു മണിക്കൂർ നേരത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. ത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന…

Read More

‘പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പൊതുപ്രവർത്തകനായി തുടരും’; വർഗീസ് ചൊവ്വന്നൂർ

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയ സംഭവത്തിൽ ആരോപണങ്ങൾ തള്ളി പാർട്ടി നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ. തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ, ഒരു ഘട്ടത്തിലും തന്നെ പാർട്ടി പങ്കെടുപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് പുറത്താക്കിയ വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെന്ന് വർഗീസ് ചൊവ്വന്നൂർ വിമർശിച്ചു. എന്നും ഒരു പൊതുപ്രവർത്തകനായി തുടരും….

Read More

രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ ജോലിയിൽ നിന്ന് മാറ്റിനിർത്തി

തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ് പരാതിക്കാരി.കഴിഞ്ഞ 26 ന് രാത്രി ആയിരുന്നു വെള്ളറട സ്വദേശിയായ ദിവ്യയെ കണ്ടക്ടർ ബസ്സിൽ നിന്നിറക്കിവിട്ടത്. കണ്ടക്ടർ മോശമായി പെരുമാറിയെന്നതടക്കം കാണിച്ച് ഡിപ്പോ അധികൃതർക്ക് പിറ്റേന്ന് രാവിലെ തന്നെ ദിവ്യ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം കെ.എസ്.ആർ.ടി.സി വിജിലൻസ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ‘അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണം’; SIT ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണകൊള്ള കേസ് അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. എസ്ഐടി അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ…

Read More

കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്‌റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്‌റാറ.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയിൽ എത്തിയത്. പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. കാൽ മുട്ടോളം മാത്രമേ പുഴയിൽ വെള്ളം ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ കുട്ടിയെ കൂരാച്ചുണ്ടിലെ ആശുപത്രിയിലും തുടർന്ന്…

Read More

ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണം; ആലപ്പുഴയിൽ കോഴി വിഭവങ്ങൾ നിരോധിച്ചതിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കെഎച്ച്ആർഎ

Logo live TV Advertisement Kerala News ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണം; ആലപ്പുഴയിൽ കോഴി വിഭവങ്ങൾ നിരോധിച്ചതിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കെഎച്ച്ആർഎ 24 Web Desk 27 minutes ago Google News 2 minutes Read ആലപ്പുഴയിലെ ചിക്കൻ നിരോധനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ(KHRA). ഫ്രോസൺ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന് നിഷേധാത്മക നിലപാടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കുന്നവരെ പോലും…

Read More

കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു

Logo live TV Advertisement Kerala News കടുത്തുരുത്തി മുൻ എം.എൽ.എ പി.എം.മാത്യൂ അന്തരിച്ചു 24 Web Desk 1 hour ago Google News 1 minute Read കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യൂ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയം ആരംഭിച്ചത്. യൂത്ത് ഫ്രണ്ട്, കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ സംസ്ഥാന…

Read More

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപകൽ സമരം ഇന്ന്, കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും

Logo live TV Advertisement Kerala News താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപകൽ സമരം ഇന്ന്, കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും 24 Web Desk 19 minutes ago Google News 1 minute Read കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിലാണ് സമരം. എംഎൽഎമാരായ ഐസി ബാലകൃഷ്ണന്റേയും ടി സിദ്ദിഖിന്റേയും നേതൃത്വത്തിലാണ് സമരം. യുഡിഫ് രാപകൽ സമരം എം എൻ കാരശ്ശേരിയാണ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ‘സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തത്’; എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ മൊഴി നൽകി. കാര്യങ്ങൾ എല്ലാം അറിയാവുന്നത് എ പത്മകുമാറിനാണെന്നും സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എൻ വിജയകുമാറിന്റെ മൊഴി. വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എൻ വിജയകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴിയിൽ…

Read More

ചൊവ്വന്നൂർ പഞ്ചായത്തിലെ SDPI പിന്തുണ; വർഗീസ് ചൊവ്വന്നൂരിനെ പുറത്താക്കി കോൺഗ്രസ്

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ ‘SDPI പിന്തുണ’ വിവാദത്തിൽ കോൺഗ്രസ് നടപടി. DCC എക്സിക്യൂട്ടീവ് അംഗം വർഗീസ് ചെവ്വന്നൂരിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് തൃശൂർ ഡിസിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് വേണ്ടി നിയമ പോരാട്ടം നയിച്ചത് പ്രധാനിയാണ് വർഗീസ്. വർഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി…

Read More