ചെയർമാന് വിധേയപ്പെട്ട് നിൽക്കും,താനും ജോസ് കെ മാണിയും ഒരു മെയ്യ്;പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ
കൊച്ചി: കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെയര്‍മാനെയും തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അത് നടക്കില്ല. ജോസ് കെ മാണിക്ക് യാതൊരു പരിഭവവുമില്ല. ജോസ് കെ മാണിയും താനും എന്നും ഒരുമിച്ചാണ്. താനും ചെയര്‍മാനും ഒരു മെയ്യ് ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കൊച്ചിയിൽ റിപ്പോര്‍ട്ടറിനോട് സംസാരിക്കവെയായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം.കേരള കോണ്‍ഗ്രസില്‍ പരിഭവം പുകയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി റോഷി…
