Headlines

Webdesk

തമിഴ്‌നാട്ടില്‍ 6972 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.27 ലക്ഷം പിന്നിട്ടു; 88 മരണം റിപ്പോര്‍ട്ട് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 227688 ആയി. 24 മണിക്കൂറിനിടെ 6972 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി 88 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 3659 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 4707 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതുവരെ 166956 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57073 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം 581 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ…

Read More

വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട യു എ ഇ മലയാളി 61 പേര്‍ക്ക് നാടണയാന്‍ തുണയായി

അബുദബി: കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മലയാളി, കൊവിഡ് കാലത്ത് 61 പേര്‍ക്ക് നാടണയാന്‍ തുണയായി. സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന ടി എന്‍ കൃഷ്ണകുമാറാണ് നാട്ടിലേക്ക് പോകാനുള്ള 61 പേരുടെ പൂര്‍ണ്ണ ചിലവും വഹിച്ചത്. ആള്‍ കേരള കോളേജസ് അലുംനി ഫെഡറേഷന്‍ കഴിഞ്ഞ 25ന് ഒരുക്കിയ ദുബൈ- കൊച്ചി ചാര്‍ട്ടര്‍ വിമാനത്തിലെ 55 പേര്‍ക്ക് കൃഷ്ണകുമാറായിരുന്നു ടിക്കറ്റ് നല്‍കിയത്. 199 പേരാണ് ഈ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോയത്. അപകടം നടക്കുമ്പോള്‍…

Read More

പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് സ്ഥലങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ എവിടെയും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച്…

Read More

ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു; ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം കിട്ടിയ ശേഷം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി…

Read More

വയനാട്ടിൽ നിന്ന്‌മെഡിക്കൽ കോളേജിൽ പോയവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണം; കളക്ടർ

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയവരും അവിടെ രോഗികള്‍ക്ക് കൂട്ടിരുന്നവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പി.എച്ച്.സികളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ള വൃദ്ധരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വിവരം നല്‍കണം.

Read More

തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്. ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍…

Read More

ദുബൈയില്‍ വാഹന ലൈസന്‍സ് പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നു

ദുബൈ: പൂര്‍ണ്ണ ഡിജിറ്റല്‍ വെഹിക്കിള്‍ ലൈസന്‍സിംഗ് സേവനം ഉടനെ ദുബൈയില്‍ ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ഇതിലൂടെ വാഹന രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാകും. അതേസമയം, വാഹനങ്ങളുടെ സാങ്കേതിക പരിശോധന തുടരും. നിലവിലെ നടപടിക്രമങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ സമയവും അധ്വാനവും കുറക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇത്തരമൊരു സാങ്കേതികവിദ്യയെ സംബന്ധിച്ച് ഉപഭോക്താക്കളുമായി ആര്‍ ടി എ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. 2021ഓടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.

Read More

വയനാട്ടിലെ പെരിക്കല്ലൂരിൽ കടമുറിയിൽ 12 വയസുകാരിക്ക് പീഢനം: പ്രതി അറസ്റ്റിൽ

പെരിക്കല്ലൂർ;12വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വടക്കേപ്പറമ്പിൽ ശ്രീധരൻ (65) അറസ്റ്റിൽ. പെരിക്കല്ലൂർ പാതിരിയിൽ കട നടത്തുന്ന ഇയാൾ സാധനം വാങ്ങാൻ വന്ന കുട്ടിയെ കടയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി കൽപ്പറ്റ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. അവർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.പുൽപ്പള്ളി സിഐ കെ.പി ബെന്നി, സി പി ഒ ടോണി മാത്യു, എസ് അജീഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Read More

ചെന്നിത്തലയുടേത് പ്രത്യേക മാനസിക നില; മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന്റെ ആഗ്രഹം: മുഖ്യമന്ത്രി

എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടേത് പ്രത്യേക മാനസിക നിലയാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മാനസിക നിലക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൺസൾട്ടൻസിയെ നിയോഗിച്ചതിലൂടെ 4.6 കോടി രൂപ പാഴായെന്ന ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ചെറുവള്ളി…

Read More

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി; വഴിമുടക്കികൾക്ക് ചെവി കൊടുക്കില്ലെന്നും മുഖ്യമന്ത്രി

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിലൂടെ ഭൂമിക്ക് മേലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കും. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത്. സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചെടുത്ത ശേഷം സാധ്യതാ പഠനം ആരംഭിച്ചാൽ ഗണപതി കല്യാണം പോലെയാകും. ശബരിമല വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സുതാര്യമായ പ്രക്രിയയിലൂടെയാണ് സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും കൺസൾട്ടൻസിയെ നിയോഗിച്ചത് വിമാനത്താവളത്തിന്റെ വഴിമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെവി…

Read More