Webdesk

മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ ; ഓർമക്കായി ബിഹാറിലെ പൂർണ്ണിയ ടൌണിലുള്ള റോഡിന് താരത്തിൻറെ പേര്

സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വയനാട് കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. മഠത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും മദര്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്.

Read More

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് ശിവശങ്കര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് സംസാരിച്ചിരുന്നതായി സൂചനകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. വിവാദങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read More

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മൈസൂര്‍ കൊട്ടാരം അടച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും നടത്തുന്ന അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കും. കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ വിലക്കിയിരുന്നു.

Read More

കോഴിക്കോട് സമ്പർക്ക കേസുകൾ കൂടുന്നു ; വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം തുടരും

കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം…

Read More

ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡൽഹി : ഡൽഹി എയിംസിലെ ജൂനിയർ ഡോക്ടർ ആത്മഹത്യ ചെയ്തു. 25 വയസ്സുകാരനായ അനുരാഗ് കപൂർ ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ചാടിയാണ് അനുരാ​ഗ് ജീവനൊടുക്കിയത്.ഹോസ്റ്റലിന്റെ റൂഫിൽ നിന്ന് അനുരാഗിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അനുരാഗ് വിഷാദ രോഗിയാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു. സൈക്യാട്രി വകുപ്പിലെ ജൂനിയർ ഡോക്ടറായിരുന്നു അനുരാഗ്.

Read More

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.  

Read More

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ വര്‍ദ്ധിക്കുന്നു; മുംബൈയില്‍ ഇന്നലെ മാത്രം 1,337 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 7,862 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,38.461 ആയി ഉയര്‍ന്നു.  226 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 9,803 ആയി. 1,32,625 പേരാണ് ഇതുവരെ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്.1,337 പുതിയ കേസുകളാണ് മുംബൈയില്‍ ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 90,461 ആയി. മുംബൈക്ക്…

Read More

പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും ; കേരളത്തിൽ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ രണ്ടെണ്ണം

സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക പ്രദേശത്ത് 50 ൽ കൂടുതൽ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തിൽ ഇതുവരെ രണ്ട് ഉണ്ടായിട്ടുള്ളത് രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റർജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ൻമെന്റ് സോണുകൾ…

Read More