Headlines

Webdesk

അവസാന ഓവറുകളിൽ തകർപ്പനടികളുമായി ഹാർദികും ജഡേജയും; ഓസീസിന് 303 റൺസ് വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ജഡേജയും ചേർന്ന് നടത്തിയ തകർപ്പനടികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. സ്‌കോർ 16ൽ നിൽക്കെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 16 റൺസാണ് ധവാൻ എടുത്തത്. ഫോമിലുള്ള ധവാൻ പോയതിന്റെ ക്ഷീണം…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 36,604 പേർക്ക് കൂടി കൊവിഡ്; 501 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 501 പേർ ഇന്നലെ മരിച്ചു. രാജ്യത്താകെയുള്ള കൊവിഡ് മരണം 1,38,122 ആയി ഉയർന്നു. 43,062 പേർ ഇന്നല രോഗമുക്തരായി. 89,32,647 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 4,28,644 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 10,96,651 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഡിസംബർ ഒന്ന് വരെ 14,24,45,949…

Read More

യുപിയിൽ നിയന്ത്രണം വിട്ട മണൽലോറി കാറിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ കൗസാംബിയിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട മണൽ ലോറി സ്‌കോർപിയോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു

Read More

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുവാരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിൽ മരിച്ച നിലയിൽ. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പി എൻ രാജേഷ്(55), ഭാര്യ നിഷ(49), ഏകമകൻ ആനന്ദ് രാജ്(16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇവരെ പുറത്തു കാണാത്തതതിനാൽ വീട്ടുടമ എത്തി അന്വേഷിക്കുകയായിരുന്നു. പിന്നീട് മൊബൈലിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത് വിഷം…

Read More

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക്…

Read More

നാല് ഭാര്യമാരിൽ രണ്ട് പേരെ കൊന്നു; ഒരാളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിലായി

നാല് ഭാര്യമാരിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒന്നാം ഭാര്യയെ കൊലപ്പെടുത്താനായി അവസരം കാത്തു കഴിയുന്നതിനിടെ യുവാവ് പിടിയിൽ. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമിയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ നാലാം ഭാര്യയായ ഷൺമുഖിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. വണ്ടിപ്പെരിയാർ ആറ്റോരത്ത് ഒന്നാം ഭാര്യയുടെ ബന്ധുവിനൊപ്പമായിരുന്നു താമസം ഒന്നാം ഭാര്യയെ കൊലപ്പെടുത്തുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതോടെ പോലീസ് തൂത്തുക്കുടി പോലീസിന് വിവരം കൈമാറുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. നാല് ഭാര്യമാരിൽ രണ്ട് പേരെ…

Read More

കൊല്ലം ഇരവിപുരത്ത് യുവതിക്കും കുട്ടികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം; നാല് പേർക്ക് പരുക്ക്

കൊല്ലം ഇരവിപുരത്ത് ഭാര്യക്കും മകൾക്കും അയൽവാസികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡാക്രമണം നടത്തിയത്. ഇയാളുടെ ഭാര്യ രാജി, മകൾ 14കാരിയായ ആദിത്യ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡാക്രമണം നടത്തി. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ഒളിവിൽ പോയ ജയന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിങ് ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ കൊവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടുകള്‍ ഇന്ന് മുതല്‍ ചെയ്തു തുടങ്ങാം. കൊവിഡ് ബാധിതരാവുകയോ കൊവിഡ് ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്കാണ് അതിനുള്ള സൗകര്യമുള്ളത്. ആരോഗ്യവകുപ്പാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുക. അവര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം കൊവിഡ് നെഗറ്റീവായാലും വോട്ട് ചെയ്യാന്‍ കഴിയില്ല. അതേസമയം വോട്ടെടുപ്പിന് തലേ ദിവസം മൂന്നു മണിക്കുശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാവുകയോ ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം ഡിസംബര്‍ 3 മുതല്‍: ഇക്കുറി 11 ഇനം

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്….

Read More

ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക്; നാളെ ഉച്ചയോടെ കേരളത്തിലെത്തും, അതീവ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും. ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ്…

Read More