Headlines

Webdesk

ഇന്ന് നിശബ്ദ പ്രചാരണം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോർവിളികളുമായുള്ള പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു. കൊട്ടിക്കലാസം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നുവെങ്കിലും ഒട്ടും ശോഭ കുറയാതെയാണ് മുന്നണികളും പാർട്ടികളും തങ്ങളുടെ പരസ്യപ്രചാരണം അവസാനിപ്പിച്ചത് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം…

Read More

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്;78 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (4.04.21) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 78 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28766 ആയി. 27829 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 757 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി സ്വദേശികള്‍ 10 പേര്‍, വെള്ളമുണ്ട, പനമരം ആറു പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അപരനെ നിർത്തിയത് മാന്യതയില്ലാത്ത പ്രവർത്തി; ജോസ് കെ മാണിക്ക് പരാജയഭീതിയെന്ന് മാണി സി കാപ്പൻ

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും മാണി സി കാപ്പൻ ആരോപിച്ചു തനിക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും തമ്മിലാണ് പാലായിൽ ഏറ്റുമുട്ടുന്നത്.

Read More

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു, നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരത്തെ അപ്പാർട്ടമെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ അപ്പാർട്ടമെന്റിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. വലിയശാല സ്വദേശി വൈശാഖിനെയാണ്(32) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് കൃത്യം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.  

Read More

പി ജയരാജൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പക്ഷേ വക്രീകരിച്ച് ചിത്രീകരിച്ചു: മുഖ്യമന്ത്രി

വ്യക്തിപൂജ വിവാദത്തിൽ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ്. പി ജയരാജന്റെ പിന്നാലെ മാധ്യമങ്ങൾ കൂടിയിരിക്കുകയാണ്. എന്നാൽ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല ജയരാജൻ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റുള്ളത്. എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ടുതന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്…

Read More

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: എട്ട് ജവാൻമാർക്ക് വീരമൃത്യു, 18 ജവാൻമാരെ കാണാനില്ല

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് ജവാൻമാർ വീരമൃത്യു വരിച്ചു. 18 ജവാൻമാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് മേധാവി അശോക് ജുനേജ അറിയിച്ചു. ഇന്ന് രണ്ട് ജവാൻമാരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ എട്ടായി ഉയർന്നത് 30 ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ബിജാപൂരിൽ വെച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈനികർ സഞ്ചരിച്ച ബസ് കുഴിബോംബ് വെച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. ദാവുദയ്…

Read More

സ്ത്രീധനം നൽകാൻ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചു; നഗ്നയാക്കിയ ശേഷം പുരുഷന്മാർ ഉപദ്രവിച്ചു

ഭുവനേശ്വര്‍: സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ്​ സംഭവം. സ്​ത്രീധനം നല്‍കാന്‍ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്​നയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. സ്ത്രീധനം നൽകാൻ തനിക്കോ തൻ്റെ വീട്ടുകാർക്കോ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് ക്രൂരസംഭവങ്ങളുടെ തുടക്കം. യുവതിയെ നിരവധി പുരുഷന്‍മാര്‍ വടി ഉപയോഗിച്ച്‌​ യുവതിയെ മർദ്ദിക്കുകയായിരുന്നു. വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്​നയാക്കിയശേഷം മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ…

Read More

24 മണിക്കൂറിനിടെ 93,249 പേർക്ക് കൊവിഡ്; 513 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷതയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 513 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 60,048 പേർ രോഗമുക്തി നേടി. ഇതിനോടകം രാജ്യത്ത് 1,24,85,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 1,164,623 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 7.59 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More