Headlines

Webdesk

അടുത്ത വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജനുവരി 7ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജനുവരി 8ന് ഇടുക്കി പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ് ജനുവരി 10ന് ഇടുക്കി പത്തനംതിട്ട…

Read More

കൊവിഡ് വാക്‌സിൻ വിതരണം രണ്ട് ദിവസത്തിനുള്ളിൽ; മുന്നൊരുക്കങ്ങൾ പൂർത്തിയായി

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്നോ നാളെയോ ആയി വാക്‌സിനുകൾ എത്തിക്കും. ഇതിനായി യാത്രാ വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട് വിവിധ ഭാഗങ്ങളിലായുള്ള 41 കേന്ദ്രങ്ങളിലേക്ക് പൂനെയിൽ നിന്നാണ് വാക്‌സിൻ എത്തിക്കുന്നത്. കഴിക്കൻ മേഖലയിൽ കൊൽക്കത്തയാണ് പ്രധാന വിതരണ കേന്ദ്രം. ദക്ഷിണ മേഖലയിൽ ചെന്നൈയും ഹൈദരാബാദുമാണ് പ്രധാന കേന്ദ്രങ്ങൾ രാജ്യവ്യാപകമായി നാളെ വാക്‌സിന്റെ ഡ്രൈ റൺ നടക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. വാക്‌സിനെതിരായ പ്രചാരണങ്ങൾക്കെതിരെ…

Read More

ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍: ഹർജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്ക് പകരം തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തള്ളിയത്. അഭിഭാഷകനായ സി ആര്‍ ജയസുകിന്‍ ആണ് ഹർജി നല്‍കിയത്. തകരാറുകളും വിശ്വാസമില്ലായ്മ കാരണവും പല രാജ്യങ്ങളും ഇവിഎമ്മുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഹർജിയില്‍ പറയുന്നു. ഇവിഎം മൗലികാവകാശത്തെ ധ്വംസിക്കുന്നു എന്നും ഹര്‍ജിക്കാരന്‍…

Read More

വയനാടിന് സ്വന്തമായി മെഡിക്കൽ കോളജ് വരുന്നു; സുപ്രധാന തീരുമാനവുമായി പിണറായി സർക്കാർ

വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നിർദേശം സർക്കാർ വേണ്ടെന്ന് വെച്ചു. സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനാണ് തീരുമാനമായത്. സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനായി ഡി എം വിംസ് മുന്നോട്ടു വെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ…

Read More

നവജാത ശിശുവിനെ ഇയർ ഫോൺ കഴുത്തിൽ മുറുക്കി കൊന്ന കേസ്; അമ്മ പിടിയിൽ

കാസർകോട് ചെക്കോലിൽ നവജാത ശിശുവിനെ കഴുത്തിൽ ഇയർ ഫോൺ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ പിടിയിൽ. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ചെടേക്കാലിൽ ഡിസംബർ 16നാണ് സംഭവം രക്തസ്രാവത്തെ തുടർന്ന് യുവതിയെ ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗർഭിണിയായിരുന്നുവെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നതായി ഡോക്ടർ മനസ്സിലാക്കുകയും വീട്ടിൽ തെരച്ചിൽ നടത്താൻ ബന്ധുക്കളോട് നിർദേശിക്കുകയുമായിരുന്നു.വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചു. കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോയെന്നും…

Read More

ഷിഗല്ല :ചോറ്റാനിക്കരയിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല;പിടിപെട്ടത് ഭക്ഷണത്തില്‍ നിന്നെന്ന് വിലയിരുത്തല്‍

കൊച്ചി:ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ്.നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ ചേരുകയും രോഗസാധ്യത ഇല്ലാതാക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു കൊണ്ടാണ് പ്രതിരോധം ഉറപ്പാക്കുന്നത്.രോഗം സ്ഥിരീകരിച്ച ചോറ്റാനിക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പടെ ഉള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രോഗം…

Read More

24 മണിക്കൂറിനിടെ 7.81 ലക്ഷം കേസുകള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 8.76 കോടി കടന്നു, അമേരിക്കയിലും ബ്രിട്ടനിലും തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7.81 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് കണ്ടെത്തിയത്. 14,518 പേര്‍ക്ക് ജീവനും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി ഇതുവരെ 8,76,40,402 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 18,91,692 മരണവും റിപോര്‍ട്ട് ചെയ്തു. 6,31,31,926 പേരുടെ രോഗം ഭേദമായി. 2,26,16,784 പേര്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,08,003 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ,…

Read More

യുഎസ് കാപിറ്റോളിലെ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; അപലപിച്ച് ലോകനേതാക്കൾ

യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ അപലപിച്ച് ലോകനേതാക്കൾ. അമേരിക്കക്ക് കനത്ത നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നുവിത്. ചരിത്രത്തിൽ ആദ്യമായാണ് യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരം സുരക്ഷാ വീഴ്ചയുണ്ടായത്. അപമാനകരമായ രംഗങ്ങളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ബോറിസ് ട്വീറ്റ് ചെയ്തു യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെലും സംഭവത്തെ അപലപിച്ചു. ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമെന്ന്…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 38,000 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് 400 രൂപ കുറഞ്ഞിരിക്കുന്നത്. അതേസമയം ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1922.81 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,781 രൂപയായി

Read More

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ തെരുവിൽ സമരം ചെയ്യും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണും. പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ചു കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. തുടർ അന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാം.

Read More