ക്യാപിറ്റോള്‍ ആക്രമണം: തന്റെ അനുയായികളെ ട്രംപ് അപലപിച്ചു; സുഗമമായ അധികാര കൈമാറ്റം വാഗ്ദാനം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കുകയും ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിൽ ആക്രമണം നടത്തിയ അനുയായികളെ അപലപിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് (ജനുവരി 6) സായുധ പ്രതിഷേധക്കാർ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനായി ശ്രമിച്ചത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ രണ്ടു മാസത്തോളമായി ട്രംപ് വിസമ്മതിച്ചുകൊണ്ടിരിക്കെയായിരുന്നു അനുയായികളോട് ബുധനാഴ്ച ക്യാപിറ്റോളിലേക്ക് ചെന്ന് നമ്മുടെ “ശക്തി തെളിയിക്കാന്‍” ട്രംപ് ആഹ്വാനം…
