ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് ആദ്യ മരണം സ്ഥിരീകരിച്ചു: മരിച്ചത് അദ്ധ്യാപിക
തിരുവനന്തപുരം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 32 കാരി മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റാണ് പ്രദീപ്. ഇരുവരും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്കായിരുന്നു താമസം. മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രണ്ടുപേരും ഹോം…
