ഗുരുവായൂർ ക്ഷേത്രം: ഓഗസ്റ്റിലെ വെർച്വൽ ക്യൂ ബുക്കിങ് കഴിഞ്ഞു; 6നും 7നും രാത്രി ദർശന നിയന്ത്രണം
ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കഴിഞ്ഞു. ഒരു സ്ലോട്ട് പോലും ഒഴിവില്ലാതെ ഓഗസ്റ്റിലെ 8 ദിവസത്തെയും എല്ലാ സ്ലോട്ടുകളും ബുക് ചെയ്തു കഴിഞ്ഞു. സെപ്റ്റംബറിലെ സ്ലോട്ടുകൾ ദേവസ്വം പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഓൺലൈൻ ബുക്കിങ് നടത്തി വെർച്വൽ ക്യൂ സംവിധാനത്തിൽ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുന്നതിന് ദേവസ്വം സംവിധാനം ഒരുക്കിയത് 24നാണ്. പിറ്റേന്ന് ‘മനോരമ’ ഇത് വാർത്തയാക്കിയതോടെ ബുക്കിങ് അതിവേഗത്തിലായി. 27ന് ഉച്ചയോടെ ഒരു സ്ലോട്ടിലും ഒഴിവില്ലാതായി.8 ദിവസങ്ങളിൽ…
