പൊഴുതന പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം പൊഴുതന പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ ഇന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) പ്രകാരമാണ് ഇനി മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. പൊഴുതന പഞ്ചായത്തില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 13.58 ആണ്. ഡബ്ല്യൂ.ഐ.പി.ആര്‍. പത്തില്‍ കൂടുതലുള്ള തദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫലപ്രദമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ഏര്‍പ്പെടുത്താന്‍ ജില്ലാഭരണകൂടത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരമാണ് കലക്ടറുടെ നടപടി. പൊഴുതന പഞ്ചായത്തില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ…
