Headlines

Webdesk

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

  എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Read More

കൊട്ടിയൂർ പീഡനക്കേസ്: പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നൽകി ഹൈക്കോടതി

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. ശിക്ഷ പത്ത് വർഷം തടവും ഒരു ലക്ഷം പിഴയുമായി ഹൈക്കോടതി കുറച്ചു. നേരത്തെ ഇരുപത് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ ശിക്ഷാവിധിക്കെതിരെ റോബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസിൽ വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാ ഇളവ് നൽകിയത്. പോക്‌സോ അടക്കം വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പോക്‌സോ കേസും…

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കുത്തനെ കൂട്ടി

  രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 101 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2095.50 രൂപയായി ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2095 രൂപയും ചെന്നൈയിൽ 2233 രൂപയുമാണ്. നേരത്തെ നവംബർ ഒന്നിനും വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 276 രൂപയാണ് അന്ന് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വില ഇന്ന് കൂട്ടിയിട്ടില്ല.

Read More

പൊൻകുന്നത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

  കോട്ടയം പൊൻകുന്നത്ത് ദേശീയപാതയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പൊൻകുന്നം സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് കൂരോപ്പട മാടപ്പാട് കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ പി ജി അമ്പിളി(43)യാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. രാവിലെ ജോലിക്കായി വരുമ്പോഴാണ് അപകടമുണ്ടായത്. ആശുപത്രി റോഡിലേക്ക് സ്‌കൂട്ടർ തിരിക്കവെ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

Read More

തൃശ്ശൂരിലെ യുവാക്കളുടെ മരണം വ്യാജമദ്യം കഴിച്ചുതന്നെ; ഫോർമാലിന്റെ ഉറവിടം തേടി അന്വേഷണം

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേഷണം ഊർജിതമാണ്. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ…

Read More

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷഗണിൽ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് മരണം. ഓസ്‌ഫോഡ് ഹൈ സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. രണ്ട് പെൺകുട്ടികളടക്കം മൂന്ന് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അധ്യാപകനടക്കം 8 പേർക്ക് പരുക്കേറ്റു. 15 വയസ്സുള്ള വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയത്. വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല

Read More

ഒമിക്രോൺ ആശങ്ക: മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത് കേന്ദ്രം പരിഗണിക്കുന്നു

ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. ദേശീയ സാങ്കേതിക സമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ് വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. പ്രായമായവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലുമാണ് പ്രതിരോധ ശേഷി…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്; ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് പുലർച്ചെ ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയരുകയും ചെയ്തു. നിരവധി വീടുകൾ വെള്ളത്തിലായി മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ കേന്ദ്ര ജല കമ്മീഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 2400.52 അടിയാണ് ജലനിരപ്പ്. പരമാവധി…

Read More

പ്രഭാത വാർത്തകൾ

  🔳കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ 17,299 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. 2018 – 2020 വരെയുള്ള കണക്കാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 5579 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 104 കര്‍ഷകരാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാവുന്നു. അതേസമയം ദില്ലി അതിര്‍ത്തികളിലെ സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ലോക്സഭയില്‍ അറിയിച്ചു….

Read More

കോൺഗ്രസിനെ മാറ്റിനിർത്തി 2024ലേക്കൊരുങ്ങാൻ തൃണമൂൽ; ഭരണഘടന തിരുത്തുന്നു, ദേശീയരാഷ്ട്രീയത്തിൽ വേരുറപ്പിക്കും

കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ തൃണമൂൽ കോൺഗ്രസ്. രൂപീകരണത്തിനുശേഷം ഇതാദ്യമായി പാർട്ടി ഭരണഘടന തന്നെ തിരുത്താനുള്ള ഒരുക്കത്തിലാണ് തൃണമൂൽ. മേഘാലയ, ത്രിപുര, അരുണാചല്‍പ്രദേശ് അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഗോവയിലുമടക്കം സാന്നിധ്യമുറപ്പിക്കാനുള്ള നീക്കത്തിനു പിറകെയാണ് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ നടക്കുന്നത്. കാളിഘട്ടിലെ അപ്രതീക്ഷിത നീക്കം തിങ്കളാഴ്ച കാളിഘട്ടിലെ വസതിയിൽ മമതയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തക സമിതി ചേർന്നിരുന്നു. ദേശീയതലത്തിലുള്ള 21 നേതാക്കൾക്കുപുറമെ അഞ്ച് പ്രമുഖരും യോഗത്തിൽ…

Read More