Headlines

Webdesk

ഒവൈസിക്ക് നേരെയുണ്ടായ വെടിവെപ്പ്; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

  യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമജന്മഭൂമിയെക്കുറിച്ചും ഒരു വിഭാഗത്തെക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളിൽ സച്ചിനും ശുഭവും അസ്വസ്ഥരായിരുന്നുവെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും എഡിജിപി പറഞ്ഞു ഒവൈസിയുടെയും സഹോദരൻ അക്ബറുദ്ദീന്റെയും പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്….

Read More

ഗൂഢാലോചന കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച രാവിലെ 10.15ന്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ചരാവിലെ 10.15ന്. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് അറിയിച്ചത്. ശനിയാഴ്ചയും ഹർജിയിൽ തുടർ നടപടികൾ നടക്കും. നാളെയോടെ വാദം പൂർത്തിയാക്കി തിങ്കളാഴ്ച വിധി പറയും. കേവലം ശാപവാക്കുകൾ മാത്രമല്ല, അതിനപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഇത്…

Read More

എന്നെ ജോലി ചെയ്യാൻ അനുവദിക്കണം; ചെന്നിത്തലക്ക് ഇച്ഛാഭംഗം: മന്ത്രി ആർ ബിന്ദു

  കണ്ണൂർ വി സി നിയമന കേസിൽ കാള പെറ്റുവെന്ന് കേട്ടപ്പോൾ കയറെടുക്കുകയായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വി സി പുനർനിയമന കേസിൽ ലോകായുക്ത ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മന്ത്രി. പ്രതിപക്ഷം രണ്ട് മാസമായി ആരോപണങ്ങളുടെ സമുച്ചയമുണ്ടാക്കിയ കേസാണിതെന്നും ബിന്ദു പറഞ്ഞു പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോൾ രമേശ് ചെന്നിത്തല എന്തെങ്കിലും ഇച്ഛാഭംഗം ഉണ്ടായതുകൊണ്ടാണോ ഈ വിഷയം പെരുപ്പിച്ച് അതിന്റെ പുറകെ പോയതെന്ന് അറിയില്ല. കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം…

Read More

സിപിഎം എതിർത്തു; ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി

  ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർപ്പ് ഉന്നയിച്ച് കത്ത് നൽകിയതോടെയാണ് രാജസ്ഥാനിൽ നിന്നുള്ള എംപി കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് മാറ്റിയത്. ഏകീകൃത സിവിൽ കോഡിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടേക്കും ഇത് മൂന്നാം തവണയാണ് ഏകീകൃത സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാതെ മാറ്റുന്നത്. രാജ്യത്തെ മതസൗഹാർദം തകർക്കുന്നതാകും ബില്ലെന്ന് എളമരം കരീം നൽകിയ കത്തിൽ പറയുന്നു. കോടതി വിധികളെ കുറിച്ച്…

Read More

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു; സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വീ​ണ്ടും തു​റ​ക്കു​ന്നു: ഓ​ഫീ​സു​ക​ൾ​ പൂർണ്ണമായും പ്ര​വ​ർ​ത്തി​ക്കാം

ന്യൂഡൽഹി: ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും തു​റ​ക്കും. ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും ജി​മ്മു​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി​യാ​യി. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ ആ​രം​ഭി​ക്കും. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ ക്ലാ​സെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി ക​ർ​ഫ്യൂ​വി​ന്‍റെ ദൈ​ർ​ഘ്യം ഒ​രു മ​ണി​ക്കൂ​ർ കു​റ​ച്ചു. ഇ​നി​മു​ത​ൽ രാ​ത്രി 11 മു​ത​ൽ രാ​വി​ലെ 5 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. നേ​ര​ത്തെ രാ​ത്രി 10 മു​ത​ൽ ക​ർ​ഫ്യൂ ആ​രം​ഭി​ച്ചി​രു​ന്നു. ഓ​ഫീ​സു​ക​ൾ​ക്ക് 100 ശ​ത​മാ​നം…

Read More

കൂടുതൽ ഇളവുകൾ: പ്രവാസികളിൽ രോഗലക്ഷണമുള്ളവർക്ക് മാത്രം പരിശോധനയും സമ്പർക്ക വിലക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും. അതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സി കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടത   ബി കാറ്റഗറിയിൽ പത്ത് ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളിലും അന്താരാഷ്ട്ര യാത്രികരിലും…

Read More

‘കോടതി’ ചതിച്ചു ഗയ്‌സ്; ഇ ബുൾജെറ്റ് വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ മുഴുവൻ നീക്കം ചെയ്യാൻ ഉത്തരവ്

വാഹനത്തിന് രൂപമാറ്റം വരുത്തിയെന്ന കേസിൽ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് തിരിച്ചടി. വാഹനത്തിലെ അനധികൃതമായ മുഴുവൻ ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ നീക്കം ചെയ്യാനാണ് ഉത്തരവ് അനധികൃത ഫിറ്റിംഗുകൾ നീക്കിയ ശേഷം പോലീസ് സ്‌റ്റേഷനിൽ തന്നെ വാഹനം സൂക്ഷിക്കണം. ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്ത രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കാൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read More

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 35.32 ലക്ഷം രൂപ വിലവരുന്ന 723 ഗ്രാം സ്വർണം പിടിച്ചെടുത്തു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ സൽമാൻ എന്നയാളിൽ നിന്നാണ് സ്വർണമിശ്രിതം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

  തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടക്കൽ സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് മംഗലപുരം മുല്ലശേരിയിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വിഴിഞ്ഞം ഉച്ചക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് സജി കുമാറിന് കുത്തേറ്റത്

Read More

24 മണിക്കൂറിനിടെ 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് മരണം 5 ലക്ഷം കടന്നു

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പ്രതിദിന മരണനിരക്ക് വീണ്ടും ആയിരം കടന്നു. 24 മണിക്കൂറിനിടെ 1072 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം ഇതോടെ അഞ്ച് ലക്ഷം പിന്നിട്ടു. ഇതിനോടകം 5,00,055 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,19,52,712 ആയി ഉയർന്നു. നിലവിൽ 14,35,569 പേരാണ് കൊവിഡ് ബാധിച്ച്…

Read More