Headlines

Webdesk

ധവാൻ അടക്കം നാല് താരങ്ങൾക്ക് കൊവിഡ്; ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര മാറ്റിവെക്കില്ല

  ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊവിഡ് വ്യാപനം. ശിഖർ ധവാൻ അടക്കം നാല് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എങ്കിലും ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര മാറ്റിവെക്കില്ല. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച തന്നെ ആരംഭിക്കുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന കൊവിഡ് സ്ഥിരീകരിച്ച ശിഖർ ധവാൻ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി, ശ്രേയസ്സ് അയ്യർ എന്നീ താരങ്ങളൊഴിച്ച് മറ്റുള്ളവർ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കൊവിഡ് ബാധിച്ച താരങ്ങളും സ്റ്റാഫുകളും ഐസോലേഷനിലാണ്. ധവാന്…

Read More

സംസ്ഥാന സമ്മേളനം മാറ്റിവെക്കുമോ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സമ്മേളനം, കെ റെയിൽ, ലോകായുക്ത നിയമഭേദഗതി തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. സമ്മേളനങ്ങൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. കെ റെയിൽ ഡിപിആറിൽ കേന്ദ്രം തടസ്സവാദം ഉന്നയിക്കുമ്പോൾ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നും യോഗം ആലോചിക്കും. വൈകുന്നേരം നാല് മണിക്ക് എൽ ജെ ഡി വിട്ട ഷേക്ക് പി ഹാരിസും സംഘവും…

Read More

ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന

  ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നു. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഓർഡിനൻസിൽ വിവിധ നിയമ വിദഗ്ധരുമായി ഗവർണർ അഭിപ്രായം തേടുന്നുണ്ട് ഓർഡിനൻസിന് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു. ഇനി ഗവർണറുടെ തീരുമാനമാണ് നിർണായകമാകുക. വിഷയത്തിൽ ഗവർണർ നിലപാട് എടുക്കാത്തതിനാൽ നിയമസഭാ സമ്മേളനത്തിന്റെ തീയതി പോലും നിശ്ചയിക്കാതെ സർക്കാർ…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം; നിർണായക ദിനം

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്. കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുള്ളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വധഗൂഢാലോചനക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ദിലീപന്റെ അടക്കം സംഭാഷണം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഹൈക്കോടതിയുടെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്…

Read More

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ൽ​ക്ക​രി ഖ​നി ത​ക​ർ​ന്ന് പ​ത്ത് പേ​ർ മ​രി​ച്ചു

  കാബൂൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​ഗ്‌ലാ​നി​ൽ ക​ൽ​ക്ക​രി ഖ​നി ത​ക​ർ​ന്ന് പ​ത്ത് പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 13 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഖ​നി​യി​ൽ കു​ടു​ങ്ങി​യ​തെ​ന്നും മൂ​ന്ന് പേ​രെ മാ​ത്ര​മാ​ണ് ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2020 ജൂ​ണി​ൽ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ സ​മം​ഗ​നി​ലെ ഒ​രു ഖ​നി​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​രു​ന്നു

Read More

കണ്ണൂർ വി.സി നിയമനം: പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ

  കണ്ണൂർ സർവകലാശാല വിസി നിയമനുവുമായി ബന്ധപ്പെട്ട് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ വിസി നിയമനത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവർണർ. ഇതു സംബന്ധിച്ച് നടപടികൾ തുടങ്ങിയത് മുഖ്യമന്ത്രിപിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ചേർന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തന്റെ അഭിപ്രായം തേടാൻ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ നേരിട്ടെത്തിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ…

Read More

മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി

  യു.എ.ഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. എം. ജയചന്ദ്രൻ ഈണം പകർന്ന ​ഗാനത്തിനാണ് പ്രഭുദേവ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രഭുദേവ ഒരു മലയാള ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിക്കുന്നത്. ഫെദർ ടച്ച്…

Read More

ബീജിംഗ് ഒളിമ്പിക്‌സ്; പ്രധാന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും

  ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളുടെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്കീയിംഗ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനവും സമാപനവും…

Read More

ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ: ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം

  ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി…

Read More

പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

  പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ഫിറോസ്പൂർ സെക്ടറിലാണ് ഭീകരനെ കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തിയിലൂടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ സൈനികർക്ക് നേരെ വെടിയുതിർ ത്തുകൊണ്ട് കടക്കാൻ ശ്രമിച്ചതോടെയാണ് ബി.എസ്.എഫ് തിരികെ വെടിയുതിർത്തത്. പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്നു കടത്തുമാണ് പാക് ഭീകരർ നടത്താറുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചിരുന്ന രീതികളും തുടരുന്നുണ്ട്. എന്നാൽ ജമ്മുകശ്മീർ പഞ്ചാബ് മേഖലയിലെ ഡ്രോണുകൾക്കെതിരെ റഡാർ സംവിധാനമടക്കം ഉപയോഗിച്ചുള്ള ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ നിലവിൽ ഡ്രോണുകളുടെ വരവ് ഇല്ലാതായെന്നും ബിഎസ്എഫ്…

Read More