Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 26,729 പേർക്ക് കൊവിഡ്, 22 മരണം; 49,261 പേർക്ക് രോഗമുക്തി

കേരളത്തിൽ 26,729 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂർ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂർ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസർഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,92,364 പേർ…

Read More

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (06.02.22) 825 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1594 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 159702 ആയി. 149539 പേര്‍ രോഗമുക്തരായി.നിലവില്‍ 8497 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

ബൗളർമാർ മിന്നലായി; ഒന്നാം ഏകദിനത്തിൽ വിൻഡീസ് 176ന് പുറത്ത്

അഹമ്മദാബാദിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ മൂന്നക്കം കടക്കില്ലെന്ന് തോന്നിയ വിൻഡീസിനെ ജേസൺ ഹോൾഡറാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 13 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസ് 71 റൺസിനിടെ 5 വിക്കറ്റും 79 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും വീണ് പതറിയിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച…

Read More

ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന്; പ്രധാനമന്ത്രി പങ്കെടുക്കും

  അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന് മുംബൈ ശിവജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വസതിയിൽ എത്തിച്ചു. പ്രിയ ഗായികക്ക് അന്ത്യയാത്ര നൽകാനായി വലിയൊരു നിരയാണ് വസതിയിലേക്ക് എത്തുന്നത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം…

Read More

കാശ്മീരിൽ മൂന്ന് പാക് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊന്നു

  ജമ്മു കശ്മീരിൽ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ഞായറാഴ്ച പുലർച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര മാർക്കറ്റിൽ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മിൽ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിൻ, രണ്ട് തോക്ക്, വെടിക്കോപ്പുകൾ എന്നിവ അന്ന് പിടിച്ചെടുത്തു.

Read More

പോലീസുകാരന്റെ കഴുത്തിൽ കത്തിവെച്ച് പ്രതി; പിടിവലിക്കിടെ എസ് ഐയുടെ തോക്കിൽ നിന്നും വെടിപൊട്ടി

  കൊല്ലം പത്തനാപുരത്ത് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് വെടിയേറ്റു. മണിയൂർ ചുരുവിള വീട്ടിൽ മുകേഷിനാണ് വെടിയേറ്റത്. പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പോലീസുകാർക്കും പരുക്കേറ്റു. സാഹസികമായാണ് പ്രതിയെ പോലീസ് കീഴടക്കിയത്. നിരവധി കേസുകളിൽ പ്രതിയായ മുകേഷിനെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുന്നതിനിടെയാണ് സംഭവം. പോലീസുകാരാനായ വിഷ്ണുവിന്റെ കഴുത്തിൽ മുകേഷ് കത്തിവെച്ച് ഭീഷണിപ്പെടുത്തിയതോടെ എസ് ഐ തോക്ക് കയ്യിലെടുത്തു. തോക്ക് കൈവശപ്പെടുത്താൻ പ്രതി ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട്…

Read More

കെ റെയിൽ: പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്നതിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രി

  സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രാലയം. 63,941 കോടി രൂപ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ടുമാത്രം തീർക്കാനാകില്ല. സിൽവർ ലൈൻ റെയിൽവേ പാതാ വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. ഡിപിആറിൽ പദ്ധതിയുടെ സാങ്കേതിക സാധ്യത വിവരങ്ങളൊന്നും ഇല്ലെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കെ റെയിൽ കോർപറേഷനോട്…

Read More

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും 12.45ഓടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്. സ്വർണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.  

Read More

സ്‌നേഹവും പ്രാർഥനകളും: ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനവുമായി എ ആർ റഹ്മാൻ

  ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കറിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ. ലതാ മങ്കേഷ്‌കറിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് റഹ്മാൻ അവരെ അനുസ്മരിക്കുന്നത്. ചലതാ മങ്കേഷ്‌കർ സോഫയിലും റഹ്മാൻ താഴെയുമായി ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ലവ്, റസ്‌പെക്ട്, പ്രയേഴ്‌സ് എന്നീ വാക്കുകളും ക്യാപ്ഷനായി നൽകിയിട്ടുണ്ട് റഹ്മാന്റെ സംഗീതത്തിൽ ചുരുക്കം ഗാനങ്ങൾ ലതാ മങ്കേഷ്‌കർ പാടിയിട്ടുണ്ട്. ഇതിൽ ദിൽസേയിലെ ജിയാ ജലേ എന്ന ഗാനം തന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണെന്ന് ലതാ…

Read More

വൈക്കത്ത് മൂന്ന് ദിവസമായി കാണാതായ ആളുടെ മൃതദേഹം തോട്ടിൽ

  വൈക്കത്ത് ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിവി പുരം പയറുകാട് കോളനി നിവാസി വിശ്വനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അന്ധകാര തോട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു തെങ്ങുകയറ്റ തൊഴിലാളിയാണ് വിശ്വനാഥൻ. തോടിനോട് ചേർന്നുള്ള വഴിയിലൂടെ സൈക്കിളിൽ ഇയാൾ പോകുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Read More