Headlines

Webdesk

വധ ഗൂഡാലോചന കേസ്: ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഒരു മാസത്തോളം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് ദിലീപിന് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുംവിധി വരുന്നത് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. കേസിലെ വാദം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ…

Read More

ആന്ധ്രയിൽ ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

  ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലുണ്ടായ വാഹനാപകട്തതിൽ 9 പേർ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരിൽ ആറ് പേർ സ്ത്രീകളും രണ്ട് പേർ കുട്ടികളുമാണ്. അനന്ത്പൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ കടലാപ്പള്ളി ഗ്രാമത്തിൽ വെച്ചാണ് അപകടമുണ്ടായത് ബിജെപി നിർവാഹക സമിതിയംഗം കോര വെങ്കിട്ടപ്പയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മരിച്ചവരിൽ വെങ്കിടപ്പ,…

Read More

പോലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

  കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ. കാപ്പ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ചാ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു. പോലീസിനെ വെല്ലുവിളിച്ച സംഭവത്തിൽ ഷൈജുവിനായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇയാൾ വയനാട്ടിലേക്ക് കടന്നത്.

Read More

കോഴിക്കോട് വിവാഹ ദിവസം യുവതി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

  വിവാഹ ദിവസം പ്രതിശ്രുത വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനിയായ മേഘയാണ് മരിച്ചത്. 30 വയസ്സായിരുന്നു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ്ബാബുവിന്റെ മകളാണ്. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത് വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മേഘയെ മരിച്ച നിലയിൽ കാണുന്നത്. രാവിലെ ബ്യൂട്ടീഷൻ വന്നതോടെ കുളിച്ചുവരാമെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയ മേഘ തൂങ്ങിമരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് വെന്റിലേഷൻ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്….

Read More

ആരോഗ്യനില വീണ്ടെടുത്തു; വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യനില പഴയരീതിയിലേക്ക് തിരികെ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് പാമ്പുകടിയേറ്റ സ്ഥലത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കുന്നത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Read More

10, 11, 12 ക്ലാസുകൾ ഇന്ന് മുതൽ വൈകുന്നേരം വരെ; 9ാം ക്ലാസ് വരെയുള്ളവരുടെ അധ്യയനം 14ന് പുEനരാരംഭിക്കും

  സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ വൈകുന്നേരം വരെയുണ്ടാകും. ഇതുവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ പോയിരുന്നത്. എന്നാൽ പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി സമയം വർധിപ്പിച്ചത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14 മുതൽ പുനരാരംഭിക്കും. ഇവർക്ക് വൈകുന്നേരം വരെ ക്ലാസുകൾ വേണമോയെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം…

Read More

ട്രെ​യി​ൻ യാ​ത്ര: നി​ർ​ത്ത​ലാ​ക്കി​യ ഇ​ള​വു​ക​ൾ പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി

  ന്യൂഡെൽഹി: ട്രെ​​യി​​ൻ യാ​​ത്ര​​ക്കാ​​ർ​​ക്ക് നേ​​ര​​ത്തേ ന​​ൽ​​കി​​യി​​രു​​ന്ന ഇ​​ള​​വു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കി​​യ​​ത് പു​​നഃ​​സ്ഥാ​​പി​​ക്കി​​ല്ലെ​​ന്ന് കേ​​ന്ദ്രം. റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് അ​​ധി​​ക സാമ്പത്തി​​ക​​ബാ​​ധ്യ​​ത ഉ​​ണ്ടാ​​ക്കു​​ന്ന ഇ​​ള​​വു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് റെ​​യി​​ൽ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 2019-2020 നെ ​​അ​​പേ​​ക്ഷി​​ച്ച് 2020-21 വ​​ർ​​ഷ​​ത്തി​​ൽ റെ​​യി​​ൽ യാ​​ത്രി​​ക​​രി​​ൽ നി​​ന്നു ല​​ഭി​​ച്ച വ​​രു​​മാ​​നം വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നും അ​​തി​​നാ​​ൽ ഇ​​ള​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വ് റെ​​യി​​ൽ​​വേ​​ക്ക് അ​​ധി​​ക​​ഭാ​​ര​​മാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, പ​​തി​​നൊ​​ന്ന് വി​​ഭാ​​ഗം രോ​​ഗി​​ക​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു മാ​​ത്ര​​മാ​​ണ് ഇ​​ള​​വു​​ള്ള​​തെ​​ന്നും ഇ​​തു നേ​​ര​​ത്തേ…

Read More

എയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു; സർവീസിനെ ബാധിക്കും

  സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്ക് ഫെബ്രുവരി ഏഴിന്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസ് ലിമിറ്റഡ് (എയ്‌സൽ) എന്ന കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ് ജോലികൾ ചെയ്യുന്നത്. വിമാനങ്ങളിൽ ഇന്ധനം നിറക്കൽ,…

Read More

പ്രമേഹ രോഗത്തിന് ഇനി ഗ്രാമ്പു

  ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ആരോഗ്യ ഗുണം നൽകുന്ന ഒന്നാണ്  ഗ്രാമ്ബൂ. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുന്നതോടൊപ്പം തന്നെ മറ്റേറെ ആരോഗ്യപരമായ ഗുണങ്ങളും ഇവ പ്രധാനം ചെയ്യുന്നു. പല ആരോഗ്യപരമായ ഗുണങ്ങളും രാത്രിയില്‍ അത്താഴശേഷം ഒരു ഗ്രാമ്ബൂ ചവച്ചരച്ചു കഴിയ്ക്കുന്നതിലൂടെ ലഭിക്കുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ ഗ്രാമ്പു കഴിക്കുന്നത് നിരവധി ഗുണങ്ങളാണ് നൽകുന്നത്. ഗ്രാമ്ബൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ  നൈജറിസിന്‍ ആണ്  പ്രമേഹത്തെ തടയുവാന്‍…

Read More

മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി; ലോകായുക്ത ഓർഡിനൻസ് സാഹചര്യം വിശദീകരിച്ചു

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നേരം നീണ്ടു. ഓർഡിനൻസ് ഭരണഘടന അനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാവിരുദ്ധമായ വകുപ്പുണ്ടെന്നും അതുകൊണ്ടാണ് നിയമഭേദഗതി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി…

Read More