Headlines

Webdesk

പാർട്ടി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചതെന്ന് ആവർത്തിച്ച് എസ് രാജേന്ദ്രൻ

  എം എം മണിയെ പേടിച്ചല്ല വാർത്താ സമ്മേളനം മാറ്റിവെച്ചതെന്ന് എസ് രാജേന്ദ്രൻ. മണിക്ക് പറയാനുള്ളത് പറഞ്ഞോട്ടെ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളിൽ ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എംഎം മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ടിരുന്ന് കേൾക്കും. ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും. ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയും. വാർത്താ സമ്മേളനം നടത്തേണ്ട കാര്യം വന്നാൽ നടത്തുക തന്നെ ചെയ്യും. എല്ലാവർക്കും എല്ലാവരുടെയും ജാതി അറിയാം….

Read More

സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് അനുമതി

  സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര യാത്രക്ക് പോകുന്നവർ യാത്രാ രേഖകൾ കരുതരണം അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സലുകൾ മാത്രമേ അനുവദിക്കൂ. അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. കേസുകളിൽ കുറവ് വരുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരും. അടുത്താഴ്ചയോടെ…

Read More

കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നു; അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത്

  കൊച്ചി: എറണാകുളം സെഷന്‍ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പീഡനത്തിന് ഇരയായ നടി അന്വേഷണ ആവശ്യവുമായി രംഗത്ത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി, കേന്ദ്ര- സംസ്ഥാന വനിതാ കമ്മീഷനുകള്‍, മുനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം നടി അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു. തന്റെ അനുമതിയില്ലാതെ ദൃശ്യം തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടു.വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു….

Read More

വടക്കാഞ്ചേരിയിൽ തോറ്റതിന് പിന്നിൽ സിപിഎം-ബിജെപി ബന്ധമെന്ന ആരോപണവുമായി അനിൽ അക്കര

  വടക്കാഞ്ചേരിയിൽ താൻ തോറ്റതിന് പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി യുഡിഎഫിന്റെ തോറ്റ സ്ഥാനാർഥി അനിൽ അക്കര. തന്നെ തോൽപിക്കുന്നതിലൂടെ ലൈഫ് മിഷൻ അഴിമതി മൂടിവെക്കാമെന്ന് കരുതിയെന്നും തോറ്റാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. ‘നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ടേ ആരംഭിച്ചു, വടക്കാഞ്ചേരി നഗരസഭ, അടാട്ട് പഞ്ചായത്ത്, തെക്കുംകര പഞ്ചായത്ത്, തോളൂർ പഞ്ചായത്ത്, കോലഴി പഞ്ചായത്ത് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് മുൻപേ സഖ്യമുണ്ടാക്കി,…

Read More

ഓടിനടക്കേണ്ട, കുറച്ചുകാലം വിശ്രമം എടുക്കണമെന്ന് വാവയോട് മന്ത്രി; ആരോടും പറ്റില്ലെന്ന് പറയാനാകില്ലെന്ന് വാവയും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ മന്ത്രി വി എൻ വാസൻ സന്ദർശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. വാവ സുരേഷാണ് തന്നെ കാണണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതറിഞ്ഞപാടെ താൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനിയിങ്ങനെ ഓടി നടക്കരുതെന്നും കുറച്ചുകാലം വിശ്രമം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. പാമ്പുപിടിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരേഷിനോട് മന്ത്രി പറഞ്ഞു. ആരോടും പറ്റില്ലെന്ന് പറയാൻ ആകില്ല സാറേ എന്നായിരുന്നു വാവ സുരേഷിന്റെ…

Read More

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും; ഗവർണറുമായി കൂടിക്കാഴ്ച നടത്തും

അമേരിക്കയിലെ ചികിത്സക്കും ഒരാഴ്ചത്തെ ദുബൈ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വിവാദങ്ങളുടെ നടുവിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ പ്രതിപക്ഷം ശക്തമാക്കിയ സന്ദർഭമാണിത്. ഒപ്പം ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നതും സർക്കാരിന് തലവേദനയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിക്കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ഗവർണറുടെ കടുത്ത നിലപാടിന് അവസാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  വിഷയത്തിൽ ഗവർണർ നിയമ വിദഗ്ധരുമായുള്ള ചർച്ച…

Read More

പ്രഭാത വാർത്തകൾ

  🔳സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി കോഴ്സുകളിലെ അമ്പതു ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാര്‍ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിരക്കിനു തുല്യമായിരിക്കണമെന്ന് ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഉത്തരവു പുറത്തിറക്കിയത്. ഡീംഡ് സര്‍വകലാശാലകളിലും ഈ ഉത്തരവു ബാധകമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. തലവരിപ്പണം പാടില്ലെന്നും നിര്‍ദേശമുണ്ട്. 🔳സംസ്ഥാനത്ത് സ്‌കൂളുകളുടെ നടത്തിപ്പു ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ. 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും. ഒമ്പതുവരെയുള്ള…

Read More

അണ്ടർ 19 ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഏഴ് വിക്കറ്റുകൾ വീണു ​​​​​​​

  അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ട് കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സ്‌കോർ 4ൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 47 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും 91 റൺസിനിടെ ഏഴ് വിക്കറ്റുകളും വീണു. നിലവിൽ ഇംഗ്ലണ്ട് 30 ഓവറിൽ ഏഴിന് 114 റൺസ് എന്ന നിലയിലാണ്. 50 റൺസുമായി ജയിംസ് റീയും 10 റൺസുമായി ജയിംസ്…

Read More

വൃക്കകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാണ്

  മാറി വരുന്ന ജീവിതശൈലി നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. അത് പ്രധാനമായി ബാധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയാകും.വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം…

Read More

കോഴിക്കോട് കുറ്റ്യാടിയിൽ വൻ തീപിടിത്തം

കോഴിക്കോട് കുറ്റ്യാടി പുതിയ സ്റ്റാന്റിനകത്ത് വൻ തീപ്പിടുത്തം. നാല് കടകൾ പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള മറ്റു കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് ഫയർ ഫോഴ്‌സ്.

Read More